ബ്രെക്സിറ്റും ചുവപ്പുനാടയും എൻഎച്ച്എസിലെ ക്യാൻസർ ചികിത്സകളെ പിന്നോട്ടടിക്കുന്നു. ആരോഗ്യ ഗവേഷണ മേഖലയും പാളുന്നു. ഞെട്ടിപ്പിക്കുന്ന രഹസ്യ റിപ്പോർട്ട് പുറത്തുവിട്ട് ഗാർഡിയൻ

21/04/25

ബ്രിട്ടനിലെ പല ക്യാൻസർ രോഗികൾക്കും ജീവൻ രക്ഷാ മരുന്നുകൾ നിഷേധിക്കപ്പെടുന്നതായുള്ള ഗുരുതരമായ റിപ്പോർട്ട് പുറത്തുവന്നു. ഇതുകൂടാതെ ക്യാൻസർ ചികിത്സയുടെ പല പരീക്ഷണങ്ങളും ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുന്നതായുള്ള വിവരങ്ങളും ആശങ്ക ഉളവാക്കുന്നതാണ്. ജീവൻ രക്ഷാ മരുന്നുകൾ ലഭിക്കാത്തതിന്റെ പ്രധാന കാരണം ബ്രെക്സിറ്റിനോട് ബന്ധപ്പെട്ട അധിക ചിലവുകൾ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

-------------------aud--------------------------------

പുറത്തുവരുന്ന വിവരങ്ങൾ കടുത്ത ആശങ്ക ഉളവാക്കുന്നതാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യൂറോപ്പിൽ ഉടനീളമുള്ള രോഗികൾക്ക് മികച്ച ചികിത്സ ലഭിക്കുമ്പോൾ ബ്രിട്ടനിൽ അത് നിഷേധിക്കപ്പെടുന്നത് വരും ദിവസങ്ങളിൽ കടുത്ത ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്. അർബുദ ചികിത്സാ രംഗത്ത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നൂതന ചികിത്സ നൽകാനുള്ള ഗവേഷണ പ്രവർത്തനങ്ങളിൽ വളരെയേറെ മുന്നിലാണ്. ഗാർഡിയൻ ദിനപത്രത്തിന് ചോർന്നു കിട്ടിയ 54 പേജുള്ള റിപ്പോർട്ടിലാണ് കടുത്ത വിമർശനങ്ങൾ ഉള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷമുള്ള ചുവപ്പുനാടയുടെ ഫലമായി ബ്രിട്ടീഷുകാർക്ക് പുതിയ ക്യാൻസർ മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് ഏകദേശം നാലിരട്ടിയായി വർദ്ധിച്ചു. ബ്രെക്സിറ്റിന് ശേഷം ചില ട്രയലുകൾക്ക് ഷിപ്പിംഗ് ചെലവ് മാത്രം 10 മടങ്ങ് വർധിച്ചിട്ടുണ്ട്. ബ്രെക്സിറ്റിന് ശേഷം ഉടലെടുത്ത ഈ സാഹചര്യങ്ങളിൽ ബ്രിട്ടനിലെ ക്യാൻസർ രോഗികൾക്ക് ഫലപ്രദമായ മരുന്നുകൾ നൽകാനുള്ള ഡോക്ടർമാരുടെ പ്രായോഗിക കഴിവുകളെ കാര്യമായി ബാധിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്യാൻസർ റിസർച്ച് യുകെ, സതാംപ്ടൺ സർവകലാശാല, ഗവേഷണ കൺസൾട്ടൻസിയായ ഹാച്ച് എന്നിവയുൾപ്പെടെയുള്ള ഓർഗനൈസേഷനുകളിൽ നിന്നുള്ള വിദഗ്ധരാണ് റിപ്പോർട്ട് തയാറാക്കിയത് .

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu