ബർമിംഗ്ഹാമിലെ സെൻ്റിനറി സ്ക്വയറിലെ ഫെയർഗ്രൗണ്ട് റൈഡ് തകരാറിൽ ആയി. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ ആംബുലൻസ് സർവീസുകൾ ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമയം റൈഡ് താഴെ വീഴുകയായിരുന്നു.
-------------------aud--------------------------------
സംഭവത്തിൽ പരുക്കേറ്റ 13 പേർക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകി വിട്ടയച്ചു. ഗുരുതര പരുക്കുകളോടെ രണ്ട് സ്ത്രീകളെ മിഡ്‌ലാൻഡ് മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഒമ്പത് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും ചികിത്സ നൽകി ഡിസ്ചാർജ് ചെയ്തു. അപകടം നിയന്ത്രണത്തിലായെന്നും കൂടുതൽ രക്ഷാപ്രവർത്തനം ആവശ്യമില്ലെന്നും അഗ്നിശമനസേന അറിയിച്ചു.
© Copyright 2024. All Rights Reserved