ദില്ലി: ഇന്ത്യയിൽ ഒരുപാട് നിരപരാധികളുടെ ജീവനെടുത്തതിന് പിന്നിലെ ഭീകരൻ മസൂദ് അസ്ഹറിന് ഇന്ത്യൻ തിരിച്ചടിയുടെ ഭാഗമായി കനത്ത ആഘാതമാണ് ഉണ്ടായത്. ഭീകരകേന്ദ്രങ്ങൾ തിരഞ്ഞെടുത്തുള്ള ഇന്ത്യൻ തിരിച്ചടിയിൽ മസൂദ് അസ്ഹറിന്റെ ഹെഡ് ക്വാർട്ടേഴ്സും ഉൾപ്പെട്ടിട്ടുണ്ട്. ആക്രമണത്തിൽ ഇയാളുടെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കൊല്ലപ്പെട്ടവരിൽ മസൂദിന്റെ മൂത്ത സഹോദരിയും ഉൾപ്പെട്ടിട്ടുണ്ട്. താനും മരിക്കുന്നതായിരുന്നു നല്ലത് എന്നാണ് ഈ കനത്ത നഷ്ടത്തിൽ മസൂദ് അസ്ഹറിന്റെ പ്രതികരണം. ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയുണ്ടാവും എന്നും മസൂദ് അസ്ഹർ പ്രസ്താവനയിറക്കി.
© Copyright 2025. All Rights Reserved