പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ ഭീകരർക്ക് കനത്ത ആൾനാശമാണ് ഉണ്ടായത്. ജെയ്ഷെ തലവൻ മസൂദ് അസറിന്റെ അനുയായികളും സഹോദരനും കൊല്ലപ്പെട്ടിരുന്നു. ഇവർക്ക് പുറമെ മറ്റ് നിരവധി ഭീകരരും കൊല്ലപ്പെട്ടിരുന്നു.
-------------------aud-------------------------------
ഈ ഭീകരരുടെ സംസ്കാര ചടങ്ങുകൾക്ക് പാക് സൈനിക ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. പാക് പതാക പുതപ്പിച്ചായിരുന്നു ഇവരുടെ സംസ്കാരം നടന്നത്. ഈ ചിത്രം കാട്ടുതീ പോലെ പ്രചരിച്ചിരുന്നു. ഭീകരർക്ക് പാകിസ്താൻ സൈനികർ വെള്ളവും വളവും നൽകി വളർത്തുന്നത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചിത്രമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോളിതാ, ആ ചിത്രം വീണ്ടും ലോകത്തിന് മുൻപാകെ, യുകെയിലെ ജനങ്ങൾക്ക് മുൻപാകെ ഉയർത്തിക്കാട്ടിയിരിക്കുകയാണ് യു കെയിലെ ഇന്ത്യയുടെ ഹെെ കമ്മീഷണർ വിവേക് ദൊരൈസ്വാമി. സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു വിവേക് ഈ ചിത്രം വീണ്ടും ഉയർത്തിക്കാട്ടിയത്.
© Copyright 2024. All Rights Reserved