മണിപ്പുർ: തീവ്രവാദ സംഘടന യുഎൻഎൽഎഫ് ‌സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു

01/12/23

മണിപ്പുരിലെ ഏറ്റവും പഴയ തീവ്രവാദ ഗ്രൂപ്പായ യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്) സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായാണ് കരാർ ഒപ്പുവച്ചത്. മെയ്തെയ് വിഭാഗത്തിന് മേൽക്കൈയുള്ള സംഘടന 1964ൽ സ്‌ഥാപിതമായതാണ്. യുഎപിഎ അനുസരിച്ച് നിരോധനമുണ്ട്.

ആയുധം താഴെവയ്ക്കാനും ഭരണഘടന അംഗീകരിക്കാനും തയാറായ മണിപ്പുരിലെ ആദ്യ സായുധ സംഘടനയാണ് യുഎൻഎൽഎഫ്. വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലെ പല തീവ്രവാദ സംഘടനകളും സമാധാനപാതയിലേക്ക് വന്ന ചരിത്രമുണ്ടെങ്കിലും മണിപ്പുരിലെ സംഘടനകൾ ഇതേവരെ മാറിനിൽക്കുകയായിരുന്നു. കൂടുതൽ സംഘടനകൾ മുഖ്യധാരയിലേക്ക് വരുമെന്ന പ്രതീക്ഷ ഇതോടെ സജീവമായി.

ചരിത്രപരമായ മുന്നേറ്റമാണ് ഉണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിൽ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്ഷീണ പരിശ്രമത്തിൻ്റെ വിജയമാണിത്. സംഘടനയെ മുഖ്യധാരയിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതിനിടെ പ്രത്യേക ഭരണസംവിധാനം ആവശ്യപ്പെട്ട് കുക്കി വിഭാഗം സംസ്ഥ‌ാനത്തെ പല ജില്ലകളിലും പ്രകടനങ്ങൾ നടത്തി. പൊലീസ് അടക്കമുള്ള നിയമ സംവിധാനങ്ങൾ മെയ്തെയ് വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്ന് അമിത് ഷായ്ക്ക് അയച്ച നിവേദനത്തിൽ ഇവർ ചൂണ്ടിക്കാട്ടി.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu