പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നിൽ ക്രിസ്ത്യൻ സഭ മതമേലധ്യക്ഷന്മാർ പങ്കെടുത്തത്തിൽ വിമർശനം ശക്തം. മണിപ്പൂരിൽ ഉൾപ്പെടെ ക്രിസ്ത്യൻ സമൂഹം ആക്രമിക്കപ്പെടുമ്പോൾ മോദിയുടെ വിരുന്നിൽ ഒരക്ഷരം പോലും മതമേലധ്യക്ഷന്മാർ മിണ്ടിയില്ലെന്നും ആക്ഷേപം. കേന്ദ്രസർക്കാർ നടപടികൾക്കെതിരെ മണിപ്പൂരിൽ വിശ്വാസികൾ ക്രിസ്മസ് ആഘോഷം ഒഴിവാക്കിയിരുന്നു.
ന്യൂനപക്ഷങ്ങളെ പാർട്ടിയോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിരുന്നൊരുക്കലും പള്ളി സന്ദർശനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഘടിപ്പിക്കുന്നതെന്നാണ് വിവരം. മണിപ്പൂരിൽ കുക്കി വിഭാഗത്തിന് നേരെ ആക്രമണം രൂക്ഷമാകുകയും ദേവാലയങ്ങൾ ആക്രമിക്കുകയും ചെയ്തപ്പോൾ സംസ്ഥാന കേന്ദ്രസർക്കാരുകൾക്കെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. ആ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ സേക്രട്ട് ഹാർട്ട് ദേവാലയം സന്ദർശിച്ചിരുന്നു. അതിന് ശേഷമായിരുന്നു ക്രിസ്മസ് വിരുന്ന്.
വിരുന്നിൽ പങ്കെടുത്തവർക്ക് സംസാരിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും ഒരാളെ പോലും മണിപ്പൂർ വിഷയം പരാമർശിച്ചില്ല. ഇതും പ്രതിഷേധത്തിനിടെയാക്കി.
മണിപ്പൂർ കലാപത്തെ തുടർന്ന് ബി.ജെ.പിയിൽനിന്ന് അകലം പാലിക്കുന്ന ക്രൈസ്തവ വിഭാഗത്തെ കൂടെ നിർത്താനാണ് ശ്രമമെന്നാണ് വിവരം. അതിനായുള്ള ശ്രമങ്ങൾ പല കോണുകളിലും ബിജെപി നടത്തുന്നുണ്ട്. കൂടാതെ, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് ക്രൈസ്തവരെ ഒപ്പം നിർത്തുക എന്നതും ബിജെപിയുടെ അജണ്ടയാണ്. പ്രധാനമന്ത്രിയുടെ വിരുന്നിനു പിന്നാലെ സിപിഐ ജനറൽ സെക്രട്ടറി ബിനോയ് വിശ്വം ബിഷപ്പുമാർക്കെതിരെ രംഗത്ത് എത്തിയിരുന്നു. കൂടാതെ ലീഗ് ലീഗും രംഗത്ത് എത്തി. ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി ചർച്ചക്ക് വിളിച്ചത് അസംതൃപ്തി ബോധ്യപ്പെട്ടതിനാലാകാകുമെന്നും വിശ്വാസത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാനുള്ള ശ്രമം ഭരണകൂടത്തിന് ചേർന്നതല്ലെന്നും ലീഗ് പ്രതികരിച്ചിരുന്നു.
© Copyright 2025. All Rights Reserved