മന്ത്രിസഭ രൂപീകരിച്ച് അധികാരം പങ്കുവയ്ക്കുന്നതിനുള്ള സമയ പരിധി കഴിഞ്ഞപ്പോൾ നോർത്തേൺ അയർലൻഡ് സെക്രട്ടറി പറയുന്നത് പൊതു വേവനങ്ങൾ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളും എന്നാണ്. കഴിഞ്ഞ 23 മാസക്കാലമായി നോർത്തേൺ അയർലൻഡിന്റെ പാർലമെന്റ് സമ്മേളിച്ചിട്ടില്ല. ബ്രെക്സിറ്റാനന്തര വ്യാപാര നിയമങ്ങളിൽ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡിയുപി) പ്രതിഷേധം മാരംഭിച്ചതോടെയായിരുന്നു നോർത്തേൺ അയർലൻഡ് സെക്രട്ടറിക്ക് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ നിയമപരമായി അനുവദിച്ചിട്ടുള്ള സമയപരിധി ആയിരുന്നു ഇന്നലെ അവസാനിച്ചത്. അതിനിടയിലായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച്ച പതിനായിരക്കണക്കിന് പൊതുമേഖല തൊഴിലാളികൾ പണിമുടക്കി തെരുവിൽ പ്രകടനത്തിനിറങ്ങിയത്. സ്‌കൂളുകൽ പലതും അടച്ചിട്ടപ്പോൾ ബസ്സുകളും ട്രെയിനുകളും സ്തംഭിച്ചു. ആശുപ്ത്രികളിൽ പലതിലും അപ്പോയിന്റുമെന്റുകൾ നീട്ടിവക്കുകയോ റദ്ദാക്കപ്പെടുകയോ ചെയ്തു.വേതന വർദ്ധനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് ശേഷം സെക്രട്ടറി ഹീറ്റൺ ഹാരിസ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചത് തന്റെ അടുത്ത നടപടികൾ പാർലമെന്റിൽ അറിയിക്കും എന്നാണ്. അടുത്തയാഴ്ച്ചയായിരിക്കും തന്റെ ഭാവി പരിപാടികൾ പാർലമെന്റിനെ അറിയിക്കുക എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭ രൂപീകരണത്തിനുള്ള സമയപരിധിയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രായോഗികവും എന്നാൽ, പരിധികൾ ഉള്ളതുമായ സമീപനം സ്വീകരിക്കാൻ കഴിയുന്ന രീതിയിൽ ഒരു പുതിയ നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായും സെക്രട്ടറി വെളിപ്പെടുത്തി.അതേസമയം, മന്ത്രിമാർ തിരിച്ചെത്തിയാൽ പൊതുമേഖലയിലെ ശമ്പളം ഉൾപ്പടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി 3.3 ബില്യൺ പൗണ്ടിന്റെ ഒരു പാക്കേജ് രൂപീകരിക്കുമെന്ന് യുകെ സർക്കാർ വാഗ്ദാനം നൽകിയിട്ടുണ്ട്. എന്നാൽ, ഇത്തരത്തിൽ നിബന്ധന വയ്ക്കുന്നതിനെതിരെ സ്റ്റോർമോണ്ട് പാർട്ടികളും ട്രേഡ് യൂണിയനുകളും വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.നോർത്തേൺ അയർലൻഡിലെ പൊതു സേവനങ്ങളും സാമ്പത്തിക സ്ഥിതിയും സ്ഥിരതയുള്ളതാക്കി മാറ്റി ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ദൂരീകരിക്കുന്നതിനുള്ള നടപടികളാകും ഇനി കൈക്കൊള്ളുക എന്നും നോർത്തേൺ അയർലൻഡ് സെക്രട്ടറി അറിയിച്ചു. 2022- മേയ് മാസത്തിന് ശേഷം പാർലമെന്റ് സ്പീക്കറെ തെരഞ്ഞെടുക്കാൻ നടത്തിയ ഏഴാമത്തെ ശ്രമവും പരാജയപ്പെട്ടതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം അറിയിച്ചു.അതേസമയം പാർലമെന്റ് പ്രവർത്തിച്ചില്ലെങ്കിലും യു കെ പ്രഖ്യാപിച്ച പാക്കേജ് പൂർണ്ണമായും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുന്നു. അതിനുള്ള നിയമം ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. പാർലമെന്റ് പ്രവർത്തന സജ്ജമാകാത്തിടത്തോളം കാലം നിലവിലെ ബജറ്റിന്റെ പരിധിക്കുള്ളിൽ നിന്ന് മാത്രമെ പ്രവർത്തിക്കാൻ ആകൂ എന്ന സെക്രട്ടറിയുടെ വാദം സാങ്കേതികമായി ശരിയാണെങ്കിലും, അടുത്തയാഴ്ച്ച ബ്രിട്ടീഷ് പാർലമെന്റിൽ ഒരു നിയമം പാസ്സാക്കി ഈ പരിമിതി മറികടക്കാവുന്നതേയുള്ളു എന്നും അവർ ചൂണ്ടിക്കാട്ടുന്നു.
© Copyright 2024. All Rights Reserved