മന്ത്രിസ്ഥാനത്ത് കയറുംമുമ്പ് താഴെയിറക്കാൻ ശ്രമിക്കുന്നു, കെഎസ്ആർടിസിയെ ഒരു പരിധി വരെ നേരെയാകും’; കെ.ബി ഗണേഷ് കുമാർ

10/02/24

‘മന്ത്രിസ്ഥാനത്ത് കയറുംമുമ്പ് താഴെയിറക്കാൻ ശ്രമിക്കുന്നു, കെഎസ്ആർടിസിയെ ഒരു പരിധി വരെ നേരെയാകും എന്ന്  കെ.ബി ഗണേഷ് കുമാർ

രണ്ടര വർഷത്തിനുള്ളിൽ  കെഎസ്ആർടിസിയെ ഒരു പരിധി വരെ നേരെയാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. 10 ശതമാനം ജീവനക്കാർ പ്രശ്നക്കാരാണ്. ബാക്കിയുള്ള 90 ശതമാനവും കഠിനാധ്വാനികൾ. കഷ്ടപ്പെട്ട് ജോലി ചെയ്ത് പണം കൊണ്ട് കൊടുത്തിട്ടും ധൂർത്തടിക്കുന്നതാണ് തൊഴിലാളികളെ അലട്ടുന്ന വലിയ പ്രശ്നം. അത് പരിഹരിച്ചാൽ കെഎസ്ആർടിസി നന്നാകുമെന്നും കെ.ബി ഗണേഷ്കുമാർ പറഞ്ഞു. കെഎസ്ആർടിസിയെ വിരൽത്തുമ്പിലാക്കുന്ന സോഫ്റ്റ്‌വെയർ കൊണ്ടുവരും. ആർസി ബുക്ക് പേപ്പർ ക്ഷാമം പരിഹരിക്കാൻ നടപടി തുടങ്ങി. ഡ്രൈവിംഗ് ടെസ്റ്റ് വ്യവസ്ഥകൾ കർശനമാക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
എന്ത് എതിർപ്പുണ്ടായാലും ലൈസൻസ് പരിഷ്കാരം നടപ്പാക്കും. പാർക്കിംഗ് ടെസ്റ്റുകളുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ല. കേരളത്തിൽ ഡ്രൈവിംഗ് അച്ചടക്കം കുറവാണ്. ആദ്യം വന്ന ആൾ ആദ്യം പോട്ടെ എന്ന മാന്യത നമുക്കില്ല. ദേശീയപാത വരുന്നതോടെ അപകടങ്ങളുടെ എണ്ണം കുറയുമെന്നും മന്ത്രി പറഞ്ഞു .
പേഴ്സണൽ സ്റ്റാഫ് വിവാദത്തിലും അദ്ദേഹം പ്രതികരണം നടത്തി. പേഴ്സണൽ സ്റ്റാഫുകളെ കുറയ്ക്കും എന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ ആണ് ഇത് പറഞ്ഞുണ്ടാക്കിയത്. നിയമിച്ചതിൽ പകുതിയിൽ അധികം ആളുകളും സർക്കാർ സർവീസിൽ ഉള്ളവരാണ്. അതിനാൽ സർക്കാരിന് നഷ്ടം ഉണ്ടാകില്ല. കയറും മുൻപ് മന്ത്രി സ്ഥാനത്തു ചിലർ ഇറക്കാൻ ശ്രമിക്കുന്നു. അത് ചിലരുടെ അസൂയ മാത്രമാണ്. താൻ ആർക്കു വേണ്ടിയും സ്വജനപക്ഷപാതം കാണിച്ചിട്ടില്ല. താനൊരു കള്ളൻ ആണെങ്കിൽ ജനങ്ങൾ തന്നെ തുടർച്ചയായി തെരഞ്ഞെടുക്കില്ലെന്നും കെ.ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു .

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu