മമ്മൂട്ടി സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ എടുക്കുന്നതിനിടെയാണ് താരം സമീപത്തെ വീട്ടിൽ കയറിയത്. വീടിൻറെ ഉമ്മറത്ത് തന്നെ ഒരു പ്രായമായ സ്ത്രീ ഇരിപ്പുണ്ടായിരുന്നു. വീട്ടിൽ കയറി ചെന്ന താരം ഇവരോട് സംസാരിക്കുകയായിരുന്നു. പ്രായമായതിനാൽ സിനിമ കാണുന്നത് കുറവാണെന്നാണ് പ്രായമായ സ്ത്രീ മമ്മൂട്ടിയോട് പറഞ്ഞത്. സിനിമ കാണുന്നത് നല്ലതാണെന്നായിരുന്നു താരത്തിൻറെ മറുപടി. പിന്നീട് വീട്ടിലെ മറ്റുള്ളവരെ പരിചയപ്പെടുകയും അവരോട് കുശലാന്വേഷണം നടത്തുകയും ചെയ്യുകയായിരുന്നു. ചിത്രത്തിൻറെ പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ ആണ് തന്റെ യൂട്യൂബ് ചാനലിലൂടെ വിഡിയോ പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.
© Copyright 2024. All Rights Reserved