മാസപ്പടി വിവാദത്തിൽ വീണ മാത്രമല്ല പിണറായി വിജയനും പണം വാങ്ങിയതായി തെളിഞ്ഞെന്ന് മാത്യു കുഴൽനാടൻ എംഎൽഎ.
'കോൺഗ്രസ് തുടക്കത്തിലെ പറഞ്ഞ അതേ കാര്യങ്ങളാണ് എസ്എഫ്ഐഒയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിക്കും മകൾക്കും പ്രതിരോധം തീർത്ത സിപിഎമ്മിന്റെ നിലപാട് അറിയാൻ ആഗ്രഹമുണ്ട്'- മാത്യു കുഴൽനാടൻ പറഞ്ഞു.
ഭീകരബന്ധം പറഞ്ഞ് എസ്എഫ്ഐഒ അന്വേഷണം നീട്ടുന്നത് ടോം ആൻഡ് ജെറി ഷോയ്ക്കാണെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
© Copyright 2024. All Rights Reserved