തിയറ്ററിൽ വൻ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ. നിർമാതാവിന്റെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സിനിമയുടെ ലിങ്ക് പ്രചരിപ്പിക്കപ്പെടുന്നത്.
-------------------aud--------------------------------
സിനിമാട്ടോഗ്രാഫ് നിയമം,കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും എവിടെനിന്നാണ് സിനിമയുടെ ലിങ്കുകൾ പ്രചരിപ്പിക്കപ്പെടുന്നത് എന്നത് ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. ലിങ്കുകൾ പ്രചരിപ്പിക്കുന്നതും ഡൗൺലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
© Copyright 2025. All Rights Reserved