മാർക്കോ സിനിമയിലെ വയലൻസ് ദൃശ്യങ്ങൾ കുട്ടികളിൽ അക്രമവാസന വർധിപ്പിക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് നീക്കമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ കേരള റീജിയണൽ മേധാവി നദീം തുഹൈൽ
-------------------aud--------------------------------
ഒ ടി ടിയിൽ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തുനൽകിയതായും സെൻസർബോർഡ് അധികൃതർ വ്യക്തമാക്കി.
എ സർട്ടിഫിക്കറ്റ് നൽകിയതിനാലാണ് സെൻസർ ബോർഡിന്റെ നടപടി. സിനിമയിലെ രംഗങ്ങൾ പൂർണമായും മുറിച്ചുമാറ്റിയുള്ള സെൻസറിങ് നിലവിലില്ലാത്തതിന്റെ അടിസ്ഥാനത്തിൽ ഇല്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കാറ്റഗറിയായി തരംതിരിച്ച സർട്ടിഫിക്കറ്റ് നൽകുകയാണ് രീതി.മാർക്കോപോലുള്ള സിനിമകൾ ഇനി നിർമിക്കില്ലെന്ന പ്രതികരണവുമായി നിർമാതാവും രംഗത്തെത്തിയിരിക്കയാണ്. സിനിമയെ സിനിമയായി കാണും എന്നാണ് കരുതിയിരുന്നതെന്നാണ് നിർമാതാവ് ഷരീഫ് മുഹമ്മദ് പറയുന്നത്. മാർക്കോയ്‌ക്കെതിരെ സെൻസർബോർഡ് നിയമം കർശനമാക്കിയ സാഹചര്യത്തിൽ മാർക്കോയുടെ ഹിന്ദി റീ മെയ്ക്കും പ്രതിസന്ധിയിലാവും.
© Copyright 2024. All Rights Reserved