സിറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനത്തിന് എത്തുന്നു. മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് മാർ റാഫേൽ തട്ടിൽ ബ്രിട്ടനിൽ എത്തുന്നത്. സെപ്റ്റംബർ 11 മുതൽ 28 വരെ നീളുന്ന ഈ സന്ദർശനത്തിൽ, രൂപതയിലെ വിവിധ ഇടവകകളും മിഷൻ കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കും.
-------------------aud--------------------------------
സെപ്റ്റംബർ 11 ന് ഹീത്രു വിമാനത്താവളത്തിൽ എത്തുന്ന മാർ റാഫേൽ തട്ടിലിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് 12 ന് റാംസ് ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രൂപത പ്രിസ്ബെറ്റേറിയത്തിൽ അദ്ദേഹം പങ്കെടുത്ത് സംസാരിക്കും. 15 ന് വുൾവർ ഹാംപ്‌ടണിൽ നടക്കുന്ന 1500 ൽ അധികം യുവജനങ്ങൾ പങ്കെടുക്കുന്ന "ഹന്തുസാ" എസ്.എം.വൈ.എം കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. 16 ന് ബർമിങ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത പുതുതായി വാങ്ങിയ രൂപതാ ആസ്‌ഥാനത്തിന്റെ വെഞ്ചരിപ്പ് കർമ്മവും അദ്ദേഹം നിർവഹിക്കും. 21 ന് ബർമിങ്ഹാം ഹാമിലെ ബെഥേൽ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന വിമൻസ് ഫോറം വാർഷിക കൺവെൻഷൻ്റെ "THAIBOOSA" ഉദ്ഘാടനവും നിർവഹിക്കും. ബ്രിസ്‌റ്റോളിലെ പുതിയ ഇടവക ദേവാലയത്തിന്റെ കുദാശാ കർമ്മവും രൂപതയിലെ വിവിധ റീജനുകളിലെ 17 പുതിയ മിഷൻ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും അദ്ദേഹം നടത്തും. ബ്രിട്ടനിലെ അപ്പൊസ്‌തലിക് നുൺഷ്യോയുമായും വെസ്റ്റ്മിൻസ്റ്റെർ ആർച്ച് ബിഷപ്പുമായും അദ്ദേഹം കുടിക്കാഴ്ച നടത്തും. മേജർ ആർച്ച് ബിഷപ്പിൻ്റെ സന്ദർശനത്തിന് ഒരുക്കമായി രൂപത, ഇടവക, മിഷൻ തലങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നതായി രുപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.
© Copyright 2024. All Rights Reserved