മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ. അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടിയെന്ന് എംടി തുറന്നടിച്ചു. രാഷ്ട്രീയത്തിലെ മൂല്യച്ചുതിയെ പറ്റി കേൾക്കാൻ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങൾക്ക് പലപ്പോഴും അർഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കൻ മറുപടിപടികൊണ്ട് തൃപ്തിപ്പെടുത്തേണ്ടി വരുന്നെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദയിലായിരുന്നു എം.ടിയുടെ വിമർശനം.
-------------------aud--------------------------------fcf308
''അധികാരമെന്നവെന്നാൽ ആധിപത്യത്തിനുള്ള തുറന്ന അവസരമാണ്. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തിൽ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനത്തങ്ങളിലും ഇരമ്പിക്കൂടിയും വോട്ടു പെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ ഉത്തരവാദിത്വമുള്ള സമൂഹമായി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിൻറെ തുടക്കം മാത്രമാണ് അധികാരത്തിൻറെ അവസരം എന്നും വിശ്വസിച്ചിരുന്നതിനാലാണ് ഇംഎംഎസ് സമാരാധ്യനും മഹാനായ നേതാവുമാകുന്നത്. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനാകായിരം പേരുമെന്ന പഴയ സങ്കൽപ്പത്തെ മാറ്റിയെടുക്കാനാണ് ഇഎംഎസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ടു തന്നെ''- അദ്ദേഹം പറഞ്ഞു.കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകൾ ചില നിമത്തങ്ങളിലാണ് ചിലർ അധികാരത്തിലെത്തുന്നത്. ഉത്തരവാദിത്വത്തെ ഭയത്തോടെയല്ലാതെ ആദരവോടെ എല്ലാവിധത്തിലുമുള്ള അടിച്ചമർത്തലുകളിൽ നിന്ന് മോചനം നേടാൻ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചുകൊണ്ടിരിക്കും. അപ്പോൾ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു- ഇതായിരുന്നു ഇംഎംഎസ്. ഇത് കാലത്തിൻറെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
© Copyright 2024. All Rights Reserved