സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമരപ്പന്തലിൽ എത്തി. ആശാവർക്കർമാരുടെ സമരം ജീവിക്കാനുള്ള സമരമാണെന്നും മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നപരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വിചാരിച്ചാൽ അരമണിക്കൂർ കൊണ്ടു പ്രശ്നം തീർക്കാവുന്നതാണെന്നും പ്രതികാരവും ഭീഷണിയുമായി മുന്നോട്ടുപോയാൽ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
© Copyright 2024. All Rights Reserved