ആദ്യ പകുതിയിൽ 34-ാം മിനിറ്റിൽ കോസ്റ്റ ഉഗ്ലൈഡിൻറെ ഗോളിൽ അപ്രതീക്ഷിതമായി മുന്നിലെത്തിയ കോസ്റ്റോറിക്ക അർജൻറീനയെ ഗോളടിക്കാൻ അനുവദിക്കാതിരുന്നതോടെ അട്ടിമറി പ്രതീക്ഷിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ലോക ചാമ്പ്യൻമാരുടെ പ്രകടനം പുറത്തെടുത്ത അർജൻറീന 52-ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയിലൂടെ സമനില ഗോൾ നേടി. നാലു മിനിറ്റിനകം അലക്സിസ് മക് അലിസ്റ്റർ അർജൻറീനക്ക് ലീഡ് സമ്മാനിച്ച് രണ്ടാം ഗോളും നേടി. പകരക്കാരനായി ഇറങ്ങിയ ലൗതാരോ മാർട്ടിനെസ് 77-ാം മിനിറ്റിൽ മൂന്നാം ഗോളും നേടി അർജൻറീനയുടെ ഗോൾ പട്ടിക തികച്ചു. അർജൻറീനയുടെ ഉറച്ച ഗോൾ ഷോട്ട് ഗോൾ ലൈൻ കടക്കുന്നതിന് മുമ്പ് കോസ്റ്റോറിക്കൻ ഡിഫൻഡർ അവിശ്വസനീയമായി തട്ടിയകറ്റിയില്ലായിരുന്നെങ്കിൽ ലോക ചാമ്പ്യൻമാരുടെ വിജയം ഇതിലും വലിയ മാർജിനിലായിയേനെ. കഴിഞ്ഞയാഴ്ച എൽ സാൽവദോറിന്
എതിരായ സന്നാഹമത്സരത്തിൽ അർജൻറീന എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു. അതേസമയം ഇന്നലെ നടന്ന മറ്റൊരു സൗഹൃദ മത്സരത്തിൽ സ്ലൊവേനിയക്ക് മുന്നിൽ പോർച്ചുഗൽ അപ്രതീക്ഷിത തോൽവി വഴങ്ങി. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്ലൊവേനിയ പോർച്ചുഗലിനെ തകർത്തു വിട്ടത്. രണ്ടാം പകുതിയിലാണ് സ്ലോവെനിയ രണ്ട് ഗോളുകളും നേടിയത്. റോബെർട്ടോ മാർട്ടിനെസിൻറെ പരിശീലനത്തിന് കീഴിൽ തുടരെ 11 മാച്ചുകൾ വിജയിച്ച ശേഷമാണ് പോർച്ചുഗലിൻറെ തോൽവി. മറ്റൊരു മത്സരത്തിൽ നെതർലൻഡ്സിനെതിരെ ജർമനി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ചു. 85-ാം ആം മിനിട്ടിൽ നേടിയ നാടകീയ ഗോളിന്റെ പിൻബലത്തിലാണ് പരമ്പരാഗത വൈരികൾക്കെതിരെ ജർമനി ജയം ഉറപ്പിച്ചത്. ഇംഗ്ലണ്ട്-ബെൽജിയം മത്സരം സമനിലയിൽ അവസാനിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. പതിനൊന്നാം മിനിട്ടിലും മുപ്പത്തിയാറാം മിനിട്ടിലുമായിരുന്ന ബെൽജിയത്തിന്റെ ഗോളുകൾ. ഇംഗ്ലണ്ടിനായി ടോണിയും ബെല്ലിംഗാമും ഗോൾ നേടി. ഇഞ്ചുറി ടൈമിൻറെ അവസാന മിനിട്ടിലായിരുന്നു ഇംഗ്ലണ്ടിൻറെ സമനില ഗോൾ
© Copyright 2024. All Rights Reserved