ഈജിപ്ത‌്, റഷ്യ, യുക്രെയ്ൻ, ലബനൻ, ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 20 കോടിയോളം ക്രൈസ്‌തവർ ഈ വർഷം ഈസ്റ്റർ ആഘോഷിക്കുന്നത് മേയ് അഞ്ചിന്. ഇത്യോപ്യ, എറിട്രിയ, കസഖ്സ്ഥാൻ, മൊൾഡോവ, ജോർജിയ, സെർബിയ, മാസിഡോണിയ, റുമേനിയ, ബൾഗേറിയ, ഗ്രീസ്, സൈപ്രസ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഈ ദിവസമാണ് ഈസ്‌റ്റർ. ഇവർ ജൂലിയൻ കലണ്ടർ പ്രകാരം ഈസ്‌റ്റർ നിശ്‌ചയിക്കുന്നതാണു കാരണം.
ഇന്ത്യയിലടക്കം ലോകത്തിൻ്റെ കൂടുതൽ ഭാഗത്തും ഗ്രിഗോറിയൻ കലണ്ടർ അടിസ്ഥഥാനമാക്കിയാണ് ഈസ്‌റ്റർ. ചില വർഷങ്ങളിൽ ഇരുകലണ്ടറുകളിലും ഒരേ ദിവസം ഈസ്‌റ്റർ ഉണ്ടായിട്ടുണ്ട്. 2014, 2017, 2025, 2028 വർഷങ്ങൾ ഉദാഹരണം.
© Copyright 2024. All Rights Reserved