പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിൽ ശിവസേന മുഖപത്രമായ സാമ്‌നയിൽ ലേഖനമെഴുതി എന്നാരോപിച്ച് സഞ്ജയ് റാവുത്തിനെതിരെ കേസെടുത്തു. പത്രത്തിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററും ശിവസേന എം.പിയുമാണ് റാവുത്ത്. ഡിസംബർ 10ന് സാമ്‌നയിൽ മോദിയെ അധിക്ഷേപിച്ച് റാവുത്ത് ലേഖനമെഴുതി എന്നാരോപിച്ച് ബി.ജെ.പി കോ-ഓർഡിനേറ്റർ നിതിൻ ഭുതാഡയാണ് പരാതി നൽകിയത്.
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 153 (എ) അതായത് വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, 505 പൊതു വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്‌താവനകൾ , 124 (എ) വിദ്വേഷമോ അവഹേളനമോ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ എന്നീ വകുപ്പുകൾ പ്രകാരമാണ് ഉമർഖേദ് പൊലീസ് സ്റ്റേഷൻ റാവുത്തിനെതിരെ കേസെടുത്തത്. പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചതിനാലാണ് തനിക്കെതിരെ കേസെടുത്തതെന്നും രാജ്യത്ത് ഇപ്പോഴും ജനാധിപത്യമുണ്ടെന്നും റാവുത്ത് പ്രസ്‌താവനയിൽ പറഞ്ഞു.
© Copyright 2025. All Rights Reserved