ഋഷി സുനാകിന് ചുമലിൽ വഹിക്കേണ്ടി വന്നത് സാമ്പത്തിക തകർച്ച നേരിട്ട് കൊണ്ടിരുന്ന ഒരു രാജ്യത്തെയാണ്. കേവലം 49 ദിവസം നീണ്ടുനിന്ന ഭരണത്തിലൂടെ ലിസ് ട്രസും, സംഘവും യുകെയെ സാമ്പത്തിക അസ്ഥിരതയിലേക്കാണ് തള്ളിവിട്ടത്. 2022 ഒക്ടോബറിൽ അവതരിപ്പിച്ച മിനി ബജറ്റിലൂടെ തനിക്കും, ഗവൺമെന്റിനും മേലുള്ള സാമ്പത്തിക വിപണികളുടെ ആത്മവിശ്വാസം നഷ്ടമായെന്ന് ലിസ് ട്രസ് സമ്മതിച്ചു.
-------------------aud--------------------------------
എന്നാൽ പലിശ നിരക്കുകൾ കുതിച്ചുയരാൻ ഇടയാക്കിയ അവസ്ഥയ്ക്ക് ഭവന ഉടമകളോട് മാപ്പ് പറയാൻ മുൻ പ്രധാനമന്ത്രി തയ്യാറായില്ല. തന്റെ തകർച്ചയ്ക്ക് കാരണമായത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും, ഗവർണർ ആൻഡ്രൂ ബെയ്‌ലിയുടെയും നിലപാടുകളാണെന്നും ലിസ് ട്രസ് കുറ്റപ്പെടുത്തി. ഇത്രയും സാമ്പത്തികമായ ആഘാതം സൃഷ്ടിച്ച ദിവസങ്ങളിലും ബെയ്‌ലിയെ നേരിട്ട് കണ്ടില്ലെന്നും ട്രസ് വ്യക്തമാക്കി. ബാങ്ക് ഗവർണറുമായി സംസാരിക്കാൻ ഒരുങ്ങിയെങ്കിലും ക്യാബിനറ്റ് സെക്രട്ടറി ഇതിന് വിപരീതമായ ഉപദേശമാണ് നൽകിയത്. എന്നാൽ തിരിഞ്ഞ് നോക്കുമ്പോൾ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണറുമായി സംസാരിക്കുന്നതായിരുന്നു ആവശ്യമെന്ന് മനസ്സിലാക്കുന്നു, ലിസ് ട്രസ് സ്‌കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഫണ്ട് പ്രഖ്യാപിക്കാതെ നിരവധി ടാക്‌സുകൾ വെട്ടിക്കുറച്ച ലിസ് ട്രസിന്റെയും, ചാൻസലർ ക്വാസി ക്വാർട്ടെംഗിന്റെയും നടപടിയാണ് രാജ്യത്തെ ഇളക്കിമറിച്ചത്. ട്രസിന്റെ ഹൃസ്വകാലത്തെ ഭരണത്തിലാണ് 4 ശതമാനത്തിൽ താഴെ നിന്ന പലിശ നിരക്കുകൾ 6 ശതമാനത്തിന് മുകളിലേക്ക് കയറിയത്.
© Copyright 2024. All Rights Reserved