2030ടെ യുഎഇയുടെ ആകാശം കീഴടക്കാൻ എയർടാക്‌സികൾ. ദുബായ് ആസ്ഥാനമായ സ്വകാര്യ വ്യോമയാന കമ്പനിയായ എയർ ഷറ്റാവു 10 ഇലക്ട്രിക് ഫ്‌ലയിങ് കാറുകൾക്ക് ഓർഡർ നൽകിയതായാണ് റിപ്പോർട്ട്. യൂറോപ്യൻ ഗതാഗത സ്ഥാപനമായ ക്രിസാലിയൻ മൊബിലിറ്റിയാണ് ഫ്‌ലയിങ് കാറുകൾ നൽകുക.
-------------------aud--------------------------------
മിഡിൽ ഈസ്റ്റിലെ ഒരു യൂറോപ്യൻ കമ്പനിയുടെ ആദ്യത്തെ വാണിജ്യ പങ്കാളിത്തമാണിത്. ക്രിസാലിയോണിന്റെ ഇന്റഗ്രിറ്റി എയർ ടാക്സിക്ക് അഞ്ച് യാത്രക്കാരെയും ഒരു പൈലറ്റിനെയും ഉൾക്കൊള്ളാൻ കഴിയും, ചരക്കുനീക്കവും നടക്കും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാവും. 130 കിലോമീറ്റർ ദൂരം ഒറ്റ ചാർജിൽ സഞ്ചരിക്കാം. ആധുനിക ഗതാഗത സംവിധാനങ്ങൾ യാത്രാ സമയം കുറയ്ക്കുമെന്നതിനാൽ ദുബായിക്കു പുറമേ സൗദിയും എയർ ടാക്‌സി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്
നിലവിൽ, ജോബിയും ആർച്ചർ ഏവിയേഷനും അവരുടെ യുഎഇ പങ്കാളികളോടൊപ്പം അടുത്ത വർഷം തങ്ങളുടെ പറക്കും കാറുകൾ പുറത്തിറക്കാനുള്ള പ്രക്രിയയിലാണ്. ജോബി, ആർച്ചർ എന്നീ കമ്പനികൾ അവരുടെ എയർ ടാക്‌സികൾ അടുത്ത വർഷം ദുബായിൽ അവതരിപ്പിക്കും.
© Copyright 2024. All Rights Reserved