ജനുവരി മുതൽ ചെറുബോട്ടുകളിൽ കയറി ഇംഗ്ലീഷ് ചാനൽ കടന്നെത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 21,000 കടന്നതായി സ്ഥിരീകരിച്ച് ഹോം ഓഫീസ്. കഴിഞ്ഞ ദിവസം മാത്രം ഒൻപത് ബോട്ടുകളിലായി 408 പേരാണ് ബ്രിട്ടീഷ് തീരം തൊട്ടത്. ഇതോടെ ആകെ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം 21,063 എത്തി.
-------------------aud--------------------------------
കഴിഞ്ഞ ഏഴ് ദിവസത്തിൽ 1758 പേരാണ് ബ്രിട്ടനിൽ പ്രവേശിച്ചത്. കീർ സ്റ്റാർമർ ഡൗണിംഗ് സ്ട്രീറ്റിലേക്ക് എത്തിയത് മുതൽ 7477 പേർ ചാനൽ കടന്നിട്ടുണ്ട്. ശരാശരി 131 പേരാണ് ധൈര്യപൂർവ്വം ചാനൽ ക്രോസ് ചെയ്യുന്നത്.
മുൻ പ്രധാനമന്ത്രി സുനാകിന് കീഴിൽ 50,654 പേരാണ് ചെറുബോട്ടുകളിൽ എത്തിയത്. ശരാശരി 82 എന്ന നിലയിലാണിത്. ലിസ് ട്രസിന്റെ ചെറിയ കാലയളവിൽ 210 പേർ ചാനൽ കടന്നിരുന്നു. 2018 മുതൽ വാട്‌ഫോർഡ് പട്ടണത്തിന് തുല്യമായ തോതിൽ 135,358 പേർ ചാനൽ കടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ചെറുബോട്ടുകളിലെ ഈ വരവ് അവസാനിച്ച് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇത് അതിർത്തി സുരക്ഷയ്ക്കും, ജീവനുകൾ അപകടത്തിലാക്കുകയും ചെയ്യുന്നതാണ്, ഹോം ഓഫീസ് വക്താവ് പറയുന്നു. പുതിയ ഗവൺമെന്റ് അതിർത്തി സുരക്ഷ ഊർജ്ജിതമാക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ട്. ലക്ഷങ്ങൾ ലാഭമുണ്ടാക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളെ തകർക്കാൻ തീവ്രവാദ വിരുദ്ധ അധികാരങ്ങളുള്ള ബോർഡർ സെക്യൂരിറ്റി കമ്മാൻഡ് തയ്യാറാക്കുന്നത് ഇതിന്റെ ഭാഗമാണെന്ന് വക്താവ് അവകാശപ്പെട്ടു
© Copyright 2023. All Rights Reserved