യുകെയില്‍ ഒക്ടോബറില്‍ ശരാശരി ന്യൂസെല്ലര്‍ ആസ്‌കിംഗ് പ്രൈസില്‍ 0.5 ശതമാനം വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍. എങ്കിലും 2008 മുതല്‍ ഒക്ടോബറിലുണ്ടായ ഏറ്റവും കുറഞ്ഞ ആസ്‌കിംഗ് പ്രൈസാണിത്. നിലവില്‍ ആസ്‌കിംഗ് പ്രൈസ് 368,231 പൗണ്ടാണ്. ഇതിന് മുമ്പ് ഒക്ടോബറിലുണ്ടായ ആസ്‌കിംഗ് പ്രൈസിലെ വര്‍ധനവ് 1.4 ശതമാനമെന്ന റെക്കോര്‍ഡുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ ഇടിവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റൈറ്റ് മൂവ് ഹൗസ് പ്രൈസ് ഇന്‍ഡെക്‌സ് വെളിപ്പെടുത്തുന്നത്. ആസ്‌കിംഗ് പ്രൈസില്‍ മാര്‍ജിനില്‍ വര്‍ധനവ് ഈ ഒക്ടോബറിലും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ബൈയര്‍ ആക്ടിവിറ്റി ലെവലുകള്‍ കോവിഡിന് മുമ്പുണ്ടായ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിര്‍ണായകമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അഗ്രീ ചെയ്യപ്പെട്ട സെയിലുകളില്‍ 17 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. മത്സരാത്മകമായ വിലകളാല്‍ വാങ്ങലുകാരുടെ ശ്രദ്ധ നേടിയെടുക്കാന്‍ മാര്‍ക്കറ്റിംഗിന്റെ ആദ്യ ദിവസം തന്നെ വില്‍പനക്കാര്‍ ഇനിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നാണ് എസ്‌റ്റേറ്റ് ഏജന്റുമാര്‍ ഉപദേശിച്ചിരിക്കുന്നത്. വില്‍പനക്ക് വച്ചിരിക്കുന്ന പ്രോപ്പര്‍ട്ടിയുടെ വില വളരെ അധികമായാലും തുടര്‍ന്ന് വില കുറച്ചാലും വില്‍പനക്കുള്ള അവസരം കുറയ്ക്കുന്നുവെന്നും എസ്റ്റേറ്റ് ഏജന്റുമാര്‍ നിര്‍ദേശിക്കുന്നുണ്ട്. നിലവിലെ വെല്ലുവിളി നിറഞ്ഞ മാര്‍ക്കറ്റില്‍ തങ്ങളുടെ വിലയിടല്‍ തന്ത്രങ്ങള്‍ ക്രമീകരിക്കുന്നതിനായി കടുത്ത വെല്ലുവിളികള്‍ നേരിടുന്നുവെന്നാണ് പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നത്.
© Copyright 2023. All Rights Reserved