യുകെയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് കുടിയേറ്റ നിയന്ത്രണ പരിപാടികളുമായി ജനങ്ങളെ കൈയിലെടുക്കാനുള്ള തത്രപ്പാടിലാണ് എല്ലാപാർട്ടികളും. കുടിയേറ്റം കുറയ്ക്കുന്നതിന് കടുത്ത നടപടികൾ സ്വീകരിക്കുന്ന പാർട്ടികൾക്ക് കൂടുതൽ പിന്തുണ ലഭിക്കുമെന്നതുകൊണ്ട് ലേബർ പാർട്ടിയും ആ വഴിയ്ക്കാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കുടിയേറ്റം കുറയുന്നതിന് റിഷി സുനാക് സർക്കാർ ഒട്ടേറെ നിയമങ്ങൾ നടപ്പിലാക്കിയിരുന്നു. അതിൽ പ്രധാനപ്പെട്ട നടപടിയായിരുന്നു ആശ്രിത വിസ ലഭിക്കുന്നതിനായി പ്രതിവർഷം വരുമാനം 29,000 പൗണ്ട് ഉണ്ടായിരിക്കണമെന്ന്. അത് അടുത്തവർഷം മുതൽ 38,700 പൗണ്ട് ആയി വർദ്ധിക്കുകയും ചെയ്യും. ഇത് മലയാളി സമൂഹത്തിനടക്കം വലിയ തിരിച്ചടിയായിരുന്നു.
-------------------aud--------------------------------
ഈ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന വിമർശനമാണെന്ന അഭിപ്രായംശക്തമായിരുന്നു. പല യുകെ പൗരന്മാരുടെയും വാർഷിക വരുമാനം ഈ പരിധിയിൽ അല്ലാത്തതിനാൽ ഭാര്യയെയും കുട്ടികളെയും യുകെയിൽ എത്തിക്കാൻ സാധിക്കുന്നില്ലെന്ന കാര്യം ചർച്ചയായിരുന്നു . എന്നാൽ നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനുള്ള സുനാകിന്റെ ഈ നടപടി ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത് .
ഈ നടപടി കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച യുഎൻ കൺവെൻഷന് വിരുദ്ധമാണ് എന്നാണ് പ്രഷർ ഗ്രൂപ്പ് റീയൂണൈറ്റ് ഫാമിലീസ് യുകെ ഈ ആഴ്ച ജുഡീഷ്യൽ റിവ്യൂവിനുള്ള അപേക്ഷ സമർപ്പിച്ചു കൊണ്ട് വാദിച്ചത് . ചൊവ്വാഴ്ച നടന്ന ഐടി വി സംവാദത്തിൽ പ്രധാനമന്ത്രി സുനാകും പ്രതിപക്ഷ നേതാവ് കീർ സ്റ്റാർമറും നെറ്റ് മൈഗ്രേഷനെ ചൊല്ലി ഏറ്റുമുട്ടിയിരുന്നു.
2023-ൽ 685,000 ആയിരുന്ന നിയമപരമായ കുടിയേറ്റം വെട്ടിക്കുറയ്ക്കാൻ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ഇരു പാർട്ടികളും സംവാദത്തിൽ വാഗ്ദാനം ചെയ്തിരുന്നു. ഈ വാർത്തകൾ മാധ്യമങ്ങളിൽ വൻ തലക്കെട്ട് സൃഷ്ടിച്ച സമയത്താണ് സർക്കാരിന്റെ കുടിയേറ്റം കുറക്കുന്നതിനുള്ള ഒരു പ്രധാന നടപടി കോടതിയിൽ ചോദ്യം ചെയ്തത് എന്നത് ശ്രദ്ധേയമാണ്. ഇതിൽ അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളി സമൂഹം.
© Copyright 2024. All Rights Reserved