യുകെയിൽ ഒരു ജോലി ചെയ്യുന്ന വ്യക്തിക്ക്, സമാനമായ തൊഴിൽ മേഖലയിൽ സ്വിറ്റ്‌സർലൻഡിൽ ജോലി ലഭിക്കാൻ ഇനി ഏറെ ക്ലേശിക്കേണ്ടതായി വരില്ല. യുകെയിലെ യോഗ്യതകൾ അംഗീകരിക്കാൻ സ്വിറ്റ്‌സർലൻഡ് തീരുമാനിച്ചതോടെയാണിത്.
-------------------aud--------------------------------
ഈ എഗ്രിമെന്റിൽ സ്വിറ്റ്‌സർലൻഡ് ഒപ്പിട്ടതോടെ യുകെയിൽ യോഗ്യത നേടിയ പ്രൊഫഷണലുകൾക്ക് സ്വിറ്റ്‌സർലൻഡിലും ജോലി ചെയ്യാവുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നിയമം, വെറ്റിനറി വിഭാങ്ങൾ മുതൽ സാങ്കേതികവിദ്യയിലെ യോഗ്യതകൾ വരെ ഇക്കൂട്ടത്തിൽ ഉൾപ്പെടും.
യുകെയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപ സൗഹാർദ്ദ രാജ്യമായി പ്രചരിപ്പിക്കുന്നതിനായി ബിസിനസ് സെക്രട്ടറി ഡാവോസിലേക്ക് പോകാൻ ഇരിക്കവെയാണ് ഈ എഗ്രിമെന്റ് യാഥാർത്ഥ്യമാകുന്നത്. ഇപ്പോൾ തന്നെ 27 ബില്യൻ പൗണ്ട് മൂല്യമുള്ള ബ്രിട്ടീഷ് - സ്വിസ് വ്യാപാരം ഇനിയും വർദ്ധിപ്പിക്കുന്നതിനുള്ള ചർച്ചകളും നടന്നു വരികയാണ്. സമാനമായ രീതിയിൽ, സ്വിസ് യോഗ്യതകൾക്ക് ബ്രിട്ടനിലും അംഗീകാരം നൽകും. യു കെ സ്വിറ്റ്‌സർലൻഡ് റെക്കഗ്‌നിഷൻ ഓഫ് പ്രൊഫഷണൽ ക്വാളിഫിക്കേഷൻ എഗ്രിമെന്റ് ഇതിനോടകം തന്നെ കാലഹരണപ്പെട്ട സിറ്റിസൺസ് റൈറ്റ്‌സ് എഗ്രിമെന്റിന് പകരമായിട്ടാണ് വരുന്നത്. യുകെയിലെ 200ൽ അധികം പ്രൊഫഷണുകൾക്ക് ഈ എഗ്രിമെന്റ് ബാധകമാണ്. നിയമജ്ഞർ, ഓഡിറ്റർമാർ, ഡ്രൈവിംഗ് പരിശീലകർ, ക്യാബിൻ ക്രൂ, അനസ്തേയാ അസോസിയേറ്റ്‌സ് എന്നിവരൊക്കെ ഇതിൽ ഉൾപ്പെടും.
© Copyright 2024. All Rights Reserved