യുകെയെ തണുത്ത് മരവിപ്പിക്കാനായി 15 ദിവസത്തെ പോളാർ വോർടെക്‌സ് എത്തുന്നു. താരതമ്യേന സുഖകരമായ ക്രിസ്മസ് ആഘോഷിച്ചതിന് ശേഷമാണ് രാജ്യത്ത് താപനില വീണ്ടും താഴുന്നത്. സ്ഥിതി കൂടുതൽ മോശമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ മെറ്റ് ഓഫീസ് രാജ്യത്തിന്റെ ഭൂരിഭാഗം ഇടങ്ങൾക്കുമായി മഴയും, കാറ്റും മൂലമുള്ള മഞ്ഞജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചത്. പുതുവർഷത്തിലേക്ക് കടക്കുമ്പോൾ രാജ്യം 'മഞ്ഞ് ബോംബ്' നേരിടുമെന്നാണ് മുന്നറിയിപ്പ്. ഇത് 15 ദിവസത്തേക്ക് നീണ്ടുനിൽക്കും.
ജനുവരിയുടെ ആദ്യ ഘട്ടത്തിൽ തന്നെ സഡൻ സ്ട്രാറ്റോസ്‌ഫെറിക് വാമിംഗ് രൂപപ്പെടുമെന്നതിനാൽ യുകെയുടെ ഭൂരിപക്ഷം ഇടങ്ങളും ഫ്രീസറിലാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ജെയിംസ് മാഡെൻ പറഞ്ഞു. ഇത് മഞ്ഞിനും, ശക്തമായ തണുത്ത കാലാവസ്ഥയിലേക്കും നയിക്കുമെന്നാണ് അറിയിപ്പ്. ഇതിനിടെ ഇന്ന് മുതൽ ഗെരിത് എന്നുപേരിട്ട കൊടുങ്കാറ്റ് കാലാവസ്ഥയിൽ സാരമായ മാറ്റങ്ങൾ വരുത്തും.
പിയാ കൊടുങ്കാറ്റ് ക്രിസ്മസിന് മുൻപ് ഗതാഗത പ്രതിസന്ധി രൂപപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ബുധനാഴ്ചയോടെ വെസ്‌റ്റേൺ യുകെയിലേക്ക് ഗെരിത് കൊടുങ്കാറ്റ് വരുന്നതെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. ഇംഗ്ലണ്ടിന്റെ സൗത്ത് കോസ്റ്റൽ മേഖലകളിലായി 70 എംപിഎച്ച് വരെ കാറ്റ് വീശും. ഇതോടൊപ്പം ശക്തമായ മഴയും ദിവസം മുഴുവൻ നീണ്ടുനിൽക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. നോർത്തേൺ മേഖലകളിൽ മഞ്ഞിനും സാധ്യതയുണ്ട്.
© Copyright 2024. All Rights Reserved