ഏതാനും ദിവസമായി മെച്ചപ്പെട്ട കാലാവസ്ഥ അനുഭവപ്പെട്ടതിന് ശേഷം യുകെയില്‍ വീണ്ടും മഴ. ശക്തമായ മഴ മൂലം വെള്ളപ്പൊക്കം നേരിടേണ്ടി വരുമെന്നതിന് പുറമെ 75 മൈല്‍ വേഗത്തിലുള്ള കാറ്റും അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് യുകെയില്‍ വ്യാപകമായി നല്‍കിയ കാലാവസ്ഥാ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.
-------------------aud--------------------------------
രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മഞ്ഞ, ആംബര്‍ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളപ്പൊക്കവും, പവര്‍കട്ടും പ്രതീക്ഷിക്കാമെന്നതിന് പുറമെ റോഡ്, റെയില്‍ ഗതാഗതത്തില്‍ യാത്രാ തടസ്സങ്ങളും നേരിടാമെന്നാണ് കരുതുന്നത്.
സൗത്ത് വെയില്‍സില്‍ മഴയ്ക്കും, കാറ്റിനുമുള്ള ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. വെയില്‍സിലെ മറ്റ് ഭാഗങ്ങളിലും, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും മഞ്ഞ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. സെന്‍ഡ്രല്‍, നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിലവിലില്ല. അതിനാല്‍ ലണ്ടന്‍ ഉള്‍പ്പെടെ മേഖലകള്‍ മോശം കാലാവസ്ഥയില്‍ നിന്നും രക്ഷപ്പെടുമെന്നാണ് കരുതുന്നത്. വെയില്‍സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ യാത്രാ തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് പ്രദേശവാസികള്‍ക്ക് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ബസ്, ട്രെയിന്‍ സര്‍വ്വീസുകളെ ഇത് ബാധിക്കുമെന്നാണ് കരുതുന്നത്. ഈ മേഖലയിലെ റോഡുകളിലും, വീടുകളിലും വെള്ളം കയറാനുള്ള സാധ്യതയും, പവര്‍കട്ടിനും സാധ്യത നിലനില്‍ക്കുന്നുണ്ട്.
© Copyright 2024. All Rights Reserved