യുക്‌മ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം....പ്രവാസി ലോകത്തിന് തുല്യം വയ്ക്കാനില്ലാത്ത മഹാമേള : യുക്മ‌ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര - ഒന്നാം ഭാഗം ബ്രിസ്റ്റോൾ മുതൽ സ്റ്റോക്ക് ഓൺ ട്രെൻറ് വരെ

22/10/24

ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ പ്രവാസ ലോകത്തെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്‌മയുടെ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്‌മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളിൽ ഒന്നാംസ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്ക്കൂൾ യുവജനോത്സവം മാതൃകയിൽ സംഘടിപ്പിക്കുന്ന യുക്‌മ ദേശീയ കലാമേളകൾ, രാജ്യത്തിൻ്റെ വിവിധ മ റീജിയണുകളിൽ നടക്കുന്ന റീജിയണൽ കലാമേളാ വിജയികൾ വീറോടെ ഏറ്റുമുട്ടുന്ന മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങൾ തന്നെയാണ്.

-------------------aud--------------------------------

യുക്‌മ സ്ഥാപിതമായിട്ട് ഒന്നര പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഒരു വർഷം നീണ്ടു നിൽക്കുന്ന “ക്രിസ്റ്റൽ ഇയർ" ആഘോഷങ്ങൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന വേളയിൽ നടക്കുകയാണ് 2024 ലെ ദേശീയ കലാമേള. നവംബർ രണ്ട് ശനിയാഴ്‌ച യു കെ യുടെ കുതിരപ്പന്തയ മത്സരങ്ങൾക്ക് പ്രശസ്തിയാർജിച്ച ഗ്ലോസ്റ്റർഷെയറിനടുത്തുള്ള ചെൽറ്റൻഹാമിലെ ക്ലീവ് സ്‌കൂളിൽ പ്രത്യേകം സജ്ജീകൃതമായ ആറ് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കൾ ഏറ്റുമുട്ടുകയാണ്. ദേശീയ കലാമേള അരങ്ങേറുന്ന "കവിയൂർ പൊന്നമ്മ നഗറി'ൽ തിരിതെളിയാൻ ഇനി പന്ത്രണ്ട് ദിവസം മാത്രം ശേഷിച്ചിരിക്കെ, യുക്മ ദേശീയ കലാമേളകളുടെ ചരിത്രത്തിലേക്ക് പുതിയ തലമുറയിൽ യുകെയിലെത്തിപ്പെട്ട എല്ലാവർക്കും യുക്‌മ കലാമേള നാൾവഴിയിലൂടെ ഒരു യാത്ര ഈ അവസരത്തിൽ എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് കരുതട്ടെ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും അതുല്യമായ വളർച്ചയിലേക്കെത്തിയ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെയും സംഘാടക ശേഷിയുടെ ചരിത്രം കൂടിയാവുന്നു ഇത്.  
2010ൽ പ്രഥമ യുക്‌മ ദേശീയ കലാമേള ബ്രിസ്റ്റോളിൽ സംഘടിപ്പിക്കപ്പെടുമ്പോൾ, ഒരു ദേശീയ കലാമേള എത്രമാത്രം പ്രായോഗികമാണ് എന്ന ആശങ്ക പല കോണുകളിലും നിന്ന് ഉയർന്നിരുന്നു. എന്നാൽ യുക്‌മ നേതൃത്വത്തിൻറെ നിശ്ചയദാർഢ്യവും റീജയണൽ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും കലവറയില്ലാത്ത പിന്തുണയും യു കെ മലയാളികൾക്കായി നാഷണൽ കലാമേള സംഘടിപ്പിക്കുകയെന്ന യുക്‌മയുടെ ആശയത്തിന് കരുത്തും ആവേശവും പകർന്നു. 2010 നവംബർ 13 ശനിയാഴ്ച്‌ച യുക്‌മ സ്ഥാപക പ്രസിഡന്റ് വർഗീസ് ജോണിൻ്റേയും ഓർഗനൈസിംഗ് സെക്രട്ടറി മാമ്മൻ ഫിലിപ്പിന്റേയും നേതൃത്വത്തിൽ ബ്രിസ്റ്റോൾ സൗത്ത് മെഡിലുള്ള ഗ്രീൻ വേ സെന്ററിൽ യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെയും ബാത്ത് മലയാളി കമ്മ്യൂണിറ്റിയുടെയും സംയുക്ത ആതിഥേയത്വത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് പ്രഥമ യുക്‌മ ദേശീയ കലാമേളയ്ക്ക് തിരിതെളിയ്ക്കപ്പെട്ടു. മൂന്ന് സ്റ്റേജുകളിലായി മുന്നൂറോളം കലാകാരന്മാരും കലാകാരികളുമാണ് ദേശീയ കലാമേളയിൽ മാറ്റുരക്കാനെത്തിയത്. ഈ മഹാമേള യു കെ യുടെ ചരിത്രത്തിൽ യുക്മക്കു മാത്രം ചെയ്യാൻ കഴിഞ്ഞ ഒന്നായി തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ടു.
ഏറെ പ്രയത്നങ്ങൾക്കൊടുവിലാണ് ബ്രിസ്റ്റോളിലെ വേദിയിൽ ആദ്യ കലാമേള അരങ്ങേറിയത്. വിവിധ റീജിയണുകളിൽ മത്സരിച്ച് വിജയികളാവുന്നവരെ ദേശീയ കലാമേളയിൽ പങ്കെടുപ്പിക്കുക എന്ന വെല്ലുവിളിയാണ് അന്ന് അണിയറപ്രവർത്തകർ ഏറ്റെടുത്ത് വിജയിപ്പിച്ചത്. എല്ലാ റീജിയണുകളിലും നടക്കുന്ന മത്സരങ്ങൾക്ക് അംഗ അസോസിയേഷനുകളുടെ പിന്തുണ ഉണ്ടാവുമോ എന്ന സംശയവും ഉയർന്നിരുന്നു. എന്നാൽ കലാമേളകൾ പ്രഖ്യാപിച്ചതോടെ യു കെ യിലെങ്ങും ആവേശത്തിന്റെ അലയടികൾ ഉയത്തിക്കൊണ്ട് അഭൂതപൂർവമായ പിന്തുണയാണ് ലഭിച്ചുതുടങ്ങിയത്. വിവിധ കേന്ദ്രങ്ങളിലായി 800 ൽ അധികം താരങ്ങൾ മാറ്റുരച്ച വേദിയായി മാറിയ റീജിയണൽ കലാമേളകൾ യുക്‌മക്കും യുക്മ‌യെ സ്നേഹിക്കുന്നവർക്കും ഒരുപോലെ അഭിമാനകരമായി മാറി. യുക‌ നേതൃത്വത്തിന്റെ പ്രതീക്ഷകളെ പോലും കവച്ചു വയ്ക്കുന്ന രീതിയിലാണ് ദേശീയ കലാമേളയിലേയ്ക്ക് ആളുകൾ ഒഴുകിയെത്തിയത്. ആതിഥേയരായ 'സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്' റീജിയൺ പ്രഥമ യുക്‌ ദേശീയ കലാമേള ജേതാക്കളായി. നോർത്ത് വെസ്റ്റ് റീജിയണിലെ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (MMCA) ഏറ്റവും കൂടുതൽ പോയിൻ്റുകൾ നേടി ചാമ്പ്യൻ അസോസിയേഷൻ പട്ടം കരസ്ഥമാക്കി. ബ്രിസ്റ്റോളിൽ 2010ൽ തുടക്കമിട്ട ദേശീയ കലാമേളയെ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കലാമാമാങ്കമായി അരക്കിട്ടുറപ്പിച്ചത് സൗത്തെന്റ്- ഓൺ-സിയിൽ 2011 നവംബർ 5- ന് നടന്ന യുക്‌മയുടെ രണ്ടാമത് നാഷണൽ കലാമേളയാണ്. ആദ്യകലാമേളയ്ക്ക് ശേഷം യുക്‌മ ദേശീയ കമ്മറ്റി പൊതുജനങ്ങളിൽ നിന്നും അംഗ അസോസിയേഷനുകളിൽ നിന്നും ദേശീയ കലാമേളയുടെ നടത്തിപ്പിന് ആവശ്യമായ അഭിപ്രായങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ആരാഞ്ഞിരുന്നു. ഇതേ തുടർന്ന് ലഭിച്ച നിർദ്ദേശങ്ങൾ ക്രോഡീകരിച്ച്, കൃത്യമായ ഗൃഹപാഠം നടത്തിയാണ് രണ്ടാമത് കലാമേളയ്ക്ക് ഒരുങ്ങിയത്. ചിട്ടയായ ഏകോപനവും സമയനിഷ്‌ഠയും സാധ്യമാക്കിക്കൊണ്ട് സൗത്തെന്റ്-ഓൺ-സി കലാമേള മാതൃകയായി.
യുക്മ‌ ഈസ്റ്റ് ആംഗ്ലിയ റീജിയണും സൗത്തെൻഡ് മലയാളി അസോസിയേഷനും സംയുക്തമായി ആതിഥ്യമരുളിയ നാഷണൽ കലാമേള വെസ്റ്റ്ക്ലിഫ് ബോയ്‌സ് ആൻഡ് ഗേൾസ് സ്കൂളിലെ നാലു വേദികളിലായിട്ടാണ് അരങ്ങേറിയത്. അതിമനോഹരമായ വേദിയൊരുക്കി രണ്ടാമത് ദേശീയ കലാമേള ശ്രദ്ധേയമായി. ഇതോടെ യു കെ യിലെ മലയാളി സമൂഹത്തിൻ്റെ ഒത്തൊരുമയുടെ വിജയമായ യുക്‌മ ദേശീയ കലാമേള സർഗ്ഗപ്രതിഭകളുടെ അസാധാരണ മികവിന്റെ മാറ്റുരക്കലിനുള്ള വേദിയെന്നനിലയിൽ ഈ പ്രവാസിസമൂഹത്തിൻ്റെ ചരിത്രന്റെ ഭാഗമായിക്കഴിഞ്ഞു. തുടർച്ചയായ രണ്ടാം വട്ടവും 'സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്' റീജിയൺ കരുത്ത് തെളിയിച്ചു ജേതാക്കളായി. അസോസിയേഷൻ വിഭാഗത്തിലെ ചാമ്പ്യന്മാരായി ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ബാസിൽഡൺ മലയാളി അസോസിയേഷൻ തെരഞ്ഞെടുക്കപ്പെട്ടു. 2009 ൽ യൂണിയൻ ഓഫ് യു കെ മലയാളി അസോസിയേഷൻസ് എന്ന യുക്‌മ യുടെ രൂപീകരണത്തിന് ആതിഥ്യമേകിയ മിഡ്ല‌ാൻഡ്‌സ് റീജിയണ് ദേശീയ കലാമേളയ്ക്ക് വേദിയൊരുക്കുവാൻ അവസരം ലഭിച്ചത് 2012ലാണ്. അതിനോടകം തന്നെ സജീവമായി പ്രവർത്തിക്കുന്ന ഏറ്റവുമധികം അംഗ അസോസിയേഷനുകളുള്ള റീജിയൺ എന്ന നിലയിൽ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ വളർന്നു കഴിഞ്ഞു. അന്നത്തെ യുക്‌മ പ്രസിഡൻറ് കെ പി വിജിയുടെയും, സ്ഥാപക നേതാവായ മാമ്മൻ ഫിലിപ്പിന്റേയും സ്വന്തം തട്ടകമായ സ്റ്റോക്ക് ഓൺ ടെന്റിൽ അരങ്ങേറിയ മൂന്നാമത് യുക്മ‌ ദേശീയ കലാമേള, സ്റ്റഫോർഡ്ഷെയർ മലയാളി അസ്സോസിയേഷന്റെ സംയുക്താതിഥേയത്വത്തിൽ 2012 നവംബർ 24ന് സ്റ്റോക്ക്-ഓൺ-ട്രെൻറ്റിൽ അരങ്ങേറി. മലയാള സിനിമയിലെ അതികായനായിരുന്ന മഹാനടൻ തിലകൻ്റെ അനുസ്മരണാർത്ഥം "തിലകൻ നഗർ" എന്നു പ്രധാനവേദിയ്ക്ക് നാമകരണം ചെയ്‌തിരുന്നു. കേരളത്തിന്റെ സാംസ്ക‌ാരിക ചരിത്രത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് കാലയവനികക്കുള്ളിൽ മറഞ്ഞ മലയാളത്തിൻ്റെ അനശ്വര കലാകാരനെ ആദരിക്കുക വഴി കലാമേളയുടെ യശസ്സ് ഉയർന്നുവെന്നതും ശ്രദ്ധേയമാണ്.
സ്ടോക്ക് -ഓൺ-ട്രെൻ്റ്റിലെ തിലകൻ നഗറിൽ (കോ-ഓപ്പറേറ്റീവ് അക്കാദമി) നടന്ന കലാമേള ലോകമെമ്പാടും ഉള്ള മലയാളികൾക്ക് ആസ്വദിക്കാൻ തക്കവണ്ണം, നാഷണൽ കലാമേളയുടെ തൽസമയ സംപ്രേഷണം ബോം ടി വി യുമായി സഹകരിച്ച് നടത്തുവാൻ യുക്മ്‌മക്ക് കഴിഞ്ഞു. കലാമേളയിൽ പങ്കെടുക്കുന്നവരുടെ കേരളത്തിലും വിദേശങ്ങളിലും ഉള്ള ബന്ധുക്കൾക്കും, യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അന്നേ ദിവസം കലാമേള നഗറിൽ എത്തിച്ചേരാൻ സാധിക്കാത്തവർക്കും പരിപാടികൾ കാണുന്നതിനുള്ള അവസരമൊരുക്കിയത് ഏറെ പ്രശംസയ്ക്ക് കാരണമായി. ഇത്തരമൊരു സൗകര്യമൊരുക്കുന്ന ലോകത്തെ ആദ്യത്തെ പ്രവാസി മലയാളി സംഘടനയായും യുക്മ മാറി. 'സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ്' റീജിയന്റെ ഹാട്രിക് മോഹങ്ങൾ തകർത്തുകൊണ്ട് മിഡ്‌ലാൻഡ്സ് റീജിയൺ "ഡെയ്‌ലി മലയാളം എവർ റോളിങ്ങ്" ട്രോഫിയിൽ മുത്തമിട്ടു.
ആതിഥേയർകൂടിയായ സ്റ്റഫോർഡ്ഷെയർ മലയാളി അസ്സോസിയേഷൻ ചാമ്പ്യൻ അസോസിയേഷൻ പട്ടം നേടി.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu