ലണ്ടൻ പതിനാലാമത് യുക്‌മ ദേശീയ കലാമേളയിലെ
വിജയികൾക്കുള്ള സമ്മാനദാനം നവംബർ 25 ശനിയാഴ്ച ഉച്ച
കഴിഞ്ഞ് 2.30 ന് കവൻട്രിയിലെ പോട്ടേഴ്‌സ് ഗ്രീനിലുള്ള കാർഡിനൽ
വൈസ്മാൻ സ്കൂകൂളിലെ വേദിയിൽ വച്ച് നടത്തുന്നതാണ്. കോട്ടയം
എം.പി. തോമസ് ചാഴികാടൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന
ചടങ്ങിൽ യുക്മ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറ അധ്യക്ഷത
വഹിക്കും. ഇതാദ്യമാണ് യുക്‌മ കലാമേളയുടെ സമ്മാനദാനം
മറ്റൊരു ദിവസം സംഘടിപ്പിക്കുന്നത്. കലാമേള ദിവസം സമ്മാനദാനം
പൂർത്തിയാക്കാൻ സാധിക്കാതെ വന്നതിനാൽ ഈ മാസം തന്നെ
മറ്റൊരു വേദി കണ്ടെത്തി സമ്മാനദാനം പൂർത്തിയാക്കാൻ യുക്മ
ദേശീയ സമിതി തീരുമാനിച്ചതിനെ തുടർന്നാണ് ശനിയാഴ്ച്‌ച
ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. മുൻപ് വെർച്വൽ
കലാമേള നടത്തിയ അവസരങ്ങളിൽ മാത്രമാണ് സമ്മാനദാനത്തിന്
മാത്രമായി ഇതു പേലെ ചടങ്ങ് സംഘടിപ്പിച്ച് സമ്മാനദാനം
നടത്തിയത്. തോമസ് ചാഴികാടൻ 2019 മുതൽ കോട്ടയത്ത് നിന്നുള്ള
ലോകസഭാംഗമാണ്. ലാളിത്യം മുഖമുദ്രയാക്കിയ തോമസ്
ചാഴികാടൻ എം.പിക്ക് യുക്‌മയുടെ ആദരവ് വേദിയിൽ വെച്ച്
നൽകുന്നതാണ്. കലാമേള നടന്ന ഇന്നസെൻ്റ് നഗറിൽ വെച്ച്
വിതരണം ചെയ്യാൻ സാധിക്കാതിരുന്ന ഇനങ്ങളിലെ സമ്മാനങ്ങളും, ഓരോ ഗ്രൂപ്പിലെയും വ്യക്‌തിഗത ചാമ്പ്യൻമാർ, ഭാഷാകേസരി, നാട്യമയൂരം, കലാപ്രതിഭ, കലാതിലകം തുടങ്ങിയ സമ്മാനങ്ങളുമാണ് അന്ന് വിതരണം ചെയ്യുക. 178 പോയിന്റ്മായി മിഡ്ലാൻഡ്‌സ് റീജിയൻ കിരീടം നിലനിർത്തിയപ്പോൾ 148 പോയിൻറ് നേടി യോർക്ക്ഷയർ ആൻറ് ഹംബർ റീജിൻ രണ്ടാം സ്‌ഥാനവും 88 പോയിന്റോടെ സൌത്ത് വെസ്‌റ്റ് റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
പതിനാലാമത് യുക്‌മ ദേശീയ കലാമേളയുടെ സമ്മാനദാന ചടങ്ങിലേക്ക് വിജയികളോടൊപ്പം മുഴുവൻ കലാസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്‌ജ്, ട്രഷറർ ഡിക്് ജോർജ്ജ്, കലാമേള കോർഡിനേറ്റർ ജയകുമാർ നായർ എന്നിവർ അറിയിച്ചു.
© Copyright 2024. All Rights Reserved