യുവഡോക്ടർമാരുടെ മരണത്തിനു കാരണം ഗൂഗിൾ മാപ് അല്ല . മനുഷ്യരുടെ ആശ്രിധ എന്ന് റിപ്പോർട്ട് .....

11/10/23

പറവൂരിൽ രണ്ട് യുവഡോക്ടർമാരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത് ഗൂഗിൾ മാപ്പിന് പറ്റിയ പിഴവാണെന്ന തരത്തിൽ സമുഹമാധ്യമങ്ങളിലും മറ്റും ചർച്ചകൾ ഉയർന്നു വന്നിരുന്നു. എന്നാൽ അന്വേഷണത്തിൽ യുവഡോക്ടർമാരുടെ മരണത്തിന് വഴിവച്ചത് ഗൂഗിൾ മാപ്പല്ലെന്നാണ് പൊലീസ് പറയുന്നത്. വടക്കേക്കര പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തതാണ് അപകടകാരണമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം ഉണ്ടായതിന്യു പിന്നാലെ, ഗൂഗിൾ മാപ്പ് നോക്കിയുള്ള യാത്രകൾ ഒഴിവാക്കണമശന്ന നിർദ്ദേശവുമായി പൊലീസും രംഗത്തെത്തിയിരുന്നു. എന്നാൽ മരണങ്ങൾ സംബന്ധിച്ചുള്ള കൂടുതൽ അന്വഷണത്തിലാണ് മരണകാരണം ഗൂഗിൾ മാപ്പിന് സംബന്ധിച്ച പിഴവല്ലെന്ന് വ്യക്തമാകുന്നത്.

യുവ ഡോക്ടർമാർ വീണു മരിച്ച പുഴ എത്തുന്നതിനുമുമ്പ് ഹോളിക്രോസ് എൽപി സ്കൂളിന് സമീപത്തുനിന്ന് ഇടത്തേക്ക് വഴിയുണ്ട്. ഈ വഴിയാണ് പോകാനുള്ളതും. ഈ വഴി ഗൂഗിൾ മാപ്പിൽ കൃത്യമായി കാണിക്കുന്നുമുണ്ട്. എന്നാൽ യുവാക്കൾ കാർ ഓടിച്ചത് അതുവഴിയില്ല. ഇടത്തേക്ക് തിരിയാതെ മുന്നോട്ടു പോകുകയായിരുന്നു. മുന്നോട്ടുപോയാൽ റോഡ് അവസാനിക്കുകയാണെന്ന് ഗുഗിൾ മാപ്പിൽ വ്യക്തമാക്കുന്നുമുണ്ട്. എന്നാൽ കാർ ഓടിച്ചവർ ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. ഇക്കാരണങ്ങൾ കൊണ്ടാകാം യുവ ഡോക്ടർമാർ അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് കരുതുന്നത്.

കടൽവാതുരുത്ത് കവലയിൽനിന്ന് ഇടത്തേക്കുതിരിഞ്ഞ് 400 മീറ്ററോളം സഞ്ചരിച്ചാലേ പുഴയുടെ സമീപമെത്തുകയുള്ളു. കടൽവാതുരുത്ത് കവലയുടെയും പുഴയുടെയും ഇടയിലുള്ളവഴി യാത്രക്കാർ കാണാതെ പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. മാത്രമല്ല ഡോക്ടർമാരുടെ കാർ പോകുന്നത് മറ്റുള്ളവരും കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ അപകട മുന്നറിയിപ്പ് ഡോക്ടർമാർക്ക് ലഭിച്ചില്ലെന്നും പൊലീസ് കരുതുന്നു. അതേസമയം റോഡ് അവസാനിക്കുകയാണെന്നും മുന്നിൽ പുഴയാണെന്നുമുള്ള മുന്നറിയിപ്പ് ബോർഡുകൾ റോഡിലില്ല എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. റോഡ് അവസാനിക്കുന്നതിന് മുമ്പും പുഴയോട് ചേർന്നുള്ള ഭാഗത്തും റോഡ് അവസാനിക്കുന്നതായുള്ള മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഈ റോഡിൽ മറ്റുള്ള എല്ലാ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ അറിയിപ്പ് ഇല്ല. അതുകൊണ്ടുതന്നെ ഡോക്ടർമാർ കാറുമായി മുന്നോട്ടു പോഎകുകയായിരുന്നു എന്നാണ് പൊലീസ് വിലയിരുത്തൽ. റോഡ് അവസാനിക്കുന്ന ഭാഗത്ത് സ്ഥിരമായുള്ള ബാരിക്കേടുകളും സ്ഥാപിക്കാറുണ്ട്. എന്നാൽ സംഭവ സ്ഥലത്ത് അത്തരം ബാരിക്കേഡുകളൊന്നും ഇല്ലായിരുന്നു എന്നും നാട്ടുകാർ പറയുന്നു.

വാഹനം പുഴയിൽ വീണ് യുവഡോക്ടർമാർ മരണപ്പെട്ടതിനു പിന്നാലെ ഈ സംഭവം നാട്ടിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. അതിനുപിന്നാലെ ഗോതുരുത്ത് ദി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ഇവിടെ കമ്പിവേലി കെട്ടി മറയ്ക്കുകയായിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ താത്കാലിക ബാരിക്കേഡും സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ ഓട്ടോറിക്ഷ പുഴയിലേക്ക് വീണ് അപകടമുണ്ടായിരുന്നു. അന്നും ഇവിടെ സുരക്ഷാവേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ഇക്കാര്യം ചെവിക്കൊണ്ടിരുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu