കാർ ഇൻഷുറൻസ് തുക കുതിച്ചുയരുന്നത് തടയുവാൻ ചില നിർദ്ദേശങ്ങൾ പരിഗണിക്കുകയാണ് പാർലമെന്റ്അംഗങ്ങൾ. വൻ തുക ഇൻഷുറൻസിനായി നൽകേണ്ടി വരുന്ന യുവ ഡ്രൈവർമാർ കാറിലെ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം എന്ന് എം പിമാർ നിർദ്ദേശിക്കുന്നു. മറ്റൊരു നിർദ്ദേശം, അപകടങ്ങൾ കുറയ്ക്കുന്നതിനായി രാത്രികാല ഡ്രൈവിംഗിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നതും.
യുവ ഡ്രൈവർമാർക്ക് ഇൻഷുറൻസ് തുക കുറയ്ക്കുന്നതിൽ സർക്കാരിന് നൽകാൻ കഴിയുന്ന പിന്തുണയുമായി ബന്ധപ്പെട്ട ചർച്ച വെസ്റ്റ്മിനിസ്റ്റർ ഹോളിൽ പാർലമെന്റ് അംഗം കാർല ലോക്ക്ഹാർട്ടാണ് ആരംഭിച്ചത്. ചിലർക്ക് 3000 പൗണ്ടിന്റെ വരെ ക്വോട്ട് ലഭിക്കാറുണ്ടെന്ന് പറഞ്ഞ അവർ, ഉയർന്ന ഇൻഷുറൻസ് ചെലവ് പല യുവാക്കൾക്കും ലൈസൻസ് ലഭിക്കുനന്തിന് തടസ്സമാകുന്നു എന്നും പറഞ്ഞു.
17 വയസ്സ് പ്രായമുള്ളവർക്ക് ഇൻഷുറൻസ് പ്രീമിയം 1423 പൗണ്ട് മുതൽ 2,877 പൗണ്ട് വരെ വർദ്ധിച്ചു എന്ന് പറഞ്ഞ അവർ 18 വയസ്സുകാർക്കുള്ള ശരാശരി പ്രീമിയം 3,162 പൗണ്ട് വരെ ആയി എന്നും പറഞ്ഞു. തന്റെ സമ്മതിദായകരിൽ ചിലർ 5000 പൗണ്ട് മുതൽ 7000 പൗണ്ട് വരെ ക്വാട്ട് ലഭിച്ചത് അതിന്റെ പകുതി വില മാത്രമുള്ള കാറിനായിരുന്നെന്നും അവർ പറഞ്ഞു.
കൺഫ്യുസ്ഡ് ഡോട്ട് കോം പറയുന്നത് 17 മുതൽ 20 വയസ്സ് പ്രായമുള്ളവർക്കാണ് ഇൻഷുറൻസ് തുകയിൽ ഏറ്റവുമധികം വർദ്ധനവ് ഉണ്ടായതെന്നാണ്. 43 വയസ്സിന് താഴെ പ്രായമുള്ളവർക്ക് കാർ ഇൻഷുറൻസിൽശരാശരി 1000 പൗണ്ട് വരെ വർദ്ധനവ് പ്രതീക്ഷിക്കാമെന്നും അതിൽ പറയുന്നു. അപകടങ്ങളുടെ എണ്ണം കുറച്ച് ഇൻഷുറൻസ് തുക കുറയ്ക്കാൻ ശ്രമിക്കണമെന്ന് പറഞ്ഞ ലോക്ക്ഹാർട്ട് , അതിനായി പുതിയതായി ലൈസൻസ്ലഭിച്ചവർക്ക് കുറച്ചു കാലത്തേക്ക് ഡ്രൈവിംഗിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ആലോചിക്കണം എന്നും പറഞ്ഞു.ഡ്രൈവിഗ് പഠന കാലം ചുരുങ്ങിയത് 12 മാസമാക്കുക, ഡ്രൈവിംഗ് പഠിക്കുന്നതിനുള്ള പ്രായപരിധി കുറയ്ക്കുക, വാഹനമോടിക്കുമ്പോൾ രക്തത്തിൽ അനുവദനീയമായ ആൽക്കഹോളിന്റെ അളവ് കുറയ്ക്കുക, അതുപോലെ യുവ ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അതിനുള്ളിൽ അനുവദിക്കപ്പെടുന്ന യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തുക., രാത്രികാല ഡ്രൈവിംഗിന് നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയവയൊക്കെ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
© Copyright 2023. All Rights Reserved