യൂത്ത് കോൺഗ്രസ് നേതാവു് രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിൽ OlCC UK യുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടന്നു.

11/01/24

 കേരളത്തിൽ  നടന്ന നാടകീയവും മനുഷത്യ രഹിതവും കേരള ജനതയെ ലജ്ജിപ്പിക്കുകയും ആശ്ചര്യപ്പെടുത്തിക്കൊണ്ടും പിണറായി സർക്കാരും പോലീസും  കൂടി ചേർന്നു നടത്തിയ വലിയ നാടകീയമായി പിണറായിയുടെയും CPM നെറയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന  യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽമങ്കൂട്ടത്തെ അകാരണമായി മുൻ നടപടികൾ ഇല്ലാതെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി തിടുക്കത്തിൽ അറസ്റ്റ് ചെയ്തതിൽ Ol CCUK നാഷണൽ കമ്മറ്റി പ്രതിഷേധയോഗം നടത്തി.
-------------------aud--------------------------------

ഇത്തരം ഒരു അറസ്റ്റ് ചെയ്യാൻ കാരണം രാഹുലിനെ ഇത്ര മാത്രം മുഖ്യമന്ത്രിയും  അദ്ദേഹത്തിൻ്റെ പാർട്ടിക്കാരും ഭയക്കുന്നു എന്നതിൻ്റെ ഉദാത്തമായ ഉദാഹരണമാണ്.  ചാനൽ ചർച്ചകളിൽ പോലും മുഖ്യമന്ത്രിയും കൂട്ടരേയും നിർത്തി പൊരിക്കുന്ന വിധം കണക്കിനു കൊടുത്തതിൻ്റെ പകയും ഇതിനു  പിന്നിലുണ്ട്.   ചങ്കൂറ്റമുള്ള നേതാക്കളെ മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ പോലീസിനും ഭയമാണ് അതിൻ്റെ ഭാഗമായി നടത്തിയ നാടകീയമായ അരങ്ങേറ്റമാണിത് . കഴിഞ്ഞ ദിവസം നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് രാഹുൽ  നേതൃത്വം കൊടുത്തൂ എന്ന കുറ്റത്തിന് യൂത്ത് കോൺഗ്രസിൻ്റെ അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തെ ഒരു കൊലപ്പുള്ളിയെ പിടികൂടും പോലെ വെളുപ്പിന് 5 മണിക്ക് അദ്ദേഹത്തിന്റെ  വീടുവളഞ്ഞ് ഉറക്കത്തിൽ നിന്നു് വിളിച്ചുണർത്തി സ്വന്തം പെറ്റമ്മയുടെ മുന്നിൽ ക്രിമിനലിനെ കൈകാര്യം ചെയ്യും പോലെ അറസ്റ്റ് ചെയ്തത് , പിണറായി വിജയൻ്റെ അധപ്പതിച്ച പോലീസിൻ്റെ ദയനീയമായ പാപ്പരത്ത്വം തന്നെ ആണ് ജനങ്ങൾ മനസിലാക്കേണ്ടതെന്ന്
UK OICC പ്രസിഡൻ്റ് കെ കെ മോഹൻ ദാസ് അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. പ്രസ്തുത യോഗത്തിൽ വർക്കിങ്ങ് പ്രസിഡൻ്റൻമാരായ അപ്പാ ഗഫൂർ സുജുഡാനിയേൽ മണികണ്ഠൻ ജനറൽ സെക്രട്ടറി ബേബി കുട്ടി ജോർജ്ജ് ട്രഷറർ ജവഹർലാൽ വനിതാ കോർഡിനേറ്റർ ഷൈനൂ മാത്യു സെക്രട്ടറിമാരായ സോണി ചാക്കോ സണ്ണീ ലൂക്കോസ് സാജു ആൻറണി, എന്നിവർ സംസാരിച്ചു. നോയിച്ചൻ അഗസ്റ്റിൻ,  റോണി എന്നിവർ മീറ്റിങ്ങിൽ സംബന്ധിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu