യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ എസ്‌പി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിന്റെ്റെ നേതൃത്വത്തിലായിരുന്നു മാർച്ച്.
ഡിസിസി പ്രസിഡൻ്റ് ബാബു പ്രസാദ്, എ.എ.ഷുക്കൂർ, സി.ആർ.മഹേഷ് എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അരിത ബാബു എന്നിവരുൾപ്പെടെ മാർച്ചിൽ പങ്കെടുത്തു. സി.ആർ.മഹേഷ് എംഎൽഎയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിനു പിന്നാലെയാണ് സംഘർഷമുണ്ടായത്.
പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പൊലീസിനു നേരെ കല്ലും വടികളും കമ്പുകളും മണ്ണും ചെളിയും എറിഞ്ഞു. പ്രവർത്തകർക്കുനേരെ പൊലീസ് രണ്ടു റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. പൊലീസുമായി വാക്കേറ്റമുണ്ടായെങ്കിലും സംസ്ഥാന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു.
പിണറായി സർക്കാരിൻ്റെ ഒടുക്കത്തിൻ്റെ തുടക്കം ആലപ്പുഴയിൽ നിന്നായിരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോടു പറഞ്ഞു. ഇഎംഎസ് സർക്കാരിനെ താഴെയിറക്കിയ പാരമ്പര്യം ആലപ്പുഴയിലെ കായലുകൾക്കുണ്ടെന്ന് ഓർക്കണമെന്നും രാഹുൽ പറഞ്ഞു.
© Copyright 2024. All Rights Reserved