പടർന്ന് പടർന്ന് ഇപ്പോൾ കൊവിഡിനെ എല്ലാവരും മറന്നിരിക്കുന്നു. രണ്ട് വർഷം മുൻപ് ഭയപ്പെട്ട് ഇരുന്ന കൊവിഡ് വൈറസിനെ ഇപ്പോൾ എല്ലാവരും അവഗണിക്കുകയാണ്. അതുകൊണ്ട് തന്നെ വാക്‌സിനേഷൻ സ്വീകരിക്കുന്നതിനൊന്നും ആളുകൾക്ക് താൽപര്യം പോരാ. ഈ ഘട്ടത്തിലാണ് യൂറോപ്പിന് ഒട്ടാകെ ആശങ്ക പരത്തി പുതിയ എക്‌സ്ഇസി കൊവിഡ് വേരിയന്റ് പടരുന്നത്.
-------------------aud--------------------------------
വിന്റർ പടിവാതിൽക്കൽ എത്തിനിൽക്കുന്ന ഘട്ടത്തിൽ ഈ വേരിയന്റ് ശക്തമായ നിലയിലേക്ക് എത്തുമെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്. ജൂണിൽ ജർമ്മനിയിൽ ആദ്യം കണ്ടെത്തിയ വേരിയന്റ് യുകെയ്ക്ക് പുറമെ അയർലണ്ട്, ഫ്രാൻസ്, സ്‌പെയിൻ, യുഎസ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ എത്തിയിട്ടുണ്ട്. 1115 കേസുകൾ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫ്‌ളൂ, ജലദോഷം പോലുള്ള ലക്ഷണങ്ങൾ തന്നെയാണ് ഈ വേരിയന്റ് ബാധിച്ചവരിലും പ്രത്യക്ഷപ്പെടുന്നത്. ഭൂരിഭാഗം പേർക്കും ഏതാനും ആഴ്ചകൾക്കുള്ളിൽ രോഗാവസ്ഥ മാറുന്നുണ്ടെങ്കിലും മറ്റുള്ളവർക്ക് കൂടുതൽ സമയം ആവശ്യമായി വരികയും, ചിലർക്ക് ആശുപത്രി അഡ്മിഷനും വേണ്ടിവരുന്നുണ്ട്.
ജനങ്ങളുടെ പ്രതിരോധ ശേഷി കുറയുന്നതായുള്ള ആശങ്കകൾ നിലനിൽക്കവെയാണ് പുതിയ വേരിയന്റ് എത്തിച്ചേരുന്നത്. അതിനാൽ ആയിരക്കണക്കിന് പേർക്ക് കൊവിഡ് ബൂസ്റ്റർ വാക്‌സിൻ ഓഫർ ചെയ്യുകയാണ് യുകെ. ഈയാഴ്ച എൻഎച്ച്എസ് ആരംഭിക്കുന്ന ഓട്ടം ബൂസ്റ്റർ 65 വയസ്സിന് മുകളിലുള്ളവർക്കും, ഹെൽത്ത്‌കെയർ ജോലിക്കാർക്കുമാണ് ലഭ്യമാക്കുന്നത്. 12 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് 65ന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുന്നത്.
© Copyright 2024. All Rights Reserved