രാജ്യത്തെ നയിക്കാൻ പറ്റിയ നേതാവ് ആരെന്ന ചോദ്യത്തിന് കാൽശതമാനം വോട്ടർമാർ അന്തിമതീരുമാനത്തിൽ ഇനിയും എത്തിയിട്ടില്ല. അതുകൊണ്ടു റിഷി സുനാകിന് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് ! കീർ സ്റ്റാർമറുടെ പാർട്ടി ലീഡ് നേടുന്നത് തെരഞ്ഞെടുപ്പിൽ അട്ടിമറിക്കപ്പെടുമോ എന്നാണു അറിയാനുള്ളത്.
പ്രധാനമന്ത്രി സുനാകിന് പ്രതീക്ഷ നൽകിക്കൊണ്ടാണ് കാൽശതമാനം വോട്ടർമാരും ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് സർവ്വെ സ്ഥിരീകരിച്ചത്. വിവിധ പോളുകളിൽ കീർ സ്റ്റാർമറുടെ ലേബർ പാർട്ടി മുന്നേറ്റം നടത്തുന്നതിനിടെയാണ് വലിയൊരു ശതമാനം ജനങ്ങൾ ഇപ്പോഴും ആരെ പിന്തുണയ്ക്കണമെന്ന് ഉറപ്പിട്ടില്ലെന്ന് വ്യക്തമാകുന്നത്.
632 മണ്ഡലങ്ങളിൽ 390 ഇടങ്ങളിൽ സുനാകിനെ എതിരാളി സ്റ്റാർമർ തോൽപ്പിക്കുമെന്ന സർവ്വെ ഫലവും ടോറികൾക്ക് ആശ്വാസകരമാകില്ല. 29 ഇടങ്ങളിൽ മാത്രമാണ് പ്രധാനമന്ത്രി മുന്നിലുള്ളത്. ലേബറിന് പിന്തുണ നൽകി രാജ്യം നടത്തിയ സാമ്പത്തിക തിരിച്ചുവരവ് കളഞ്ഞുകുളിക്കരുതെന്ന് വോട്ടർമാർക്ക് മുന്നറിയിപ്പ് നൽകാൻ സുനാക് പര്യടനം ആരംഭിക്കാൻ ഇരിക്കുകയാണ്.
കീർ സ്റ്റാർമറുടെ ഗ്രീൻ നയങ്ങൾ കുടുംബങ്ങൾക്ക് മേൽ 2200 പൗണ്ടിന്റെ നികുതിഭാരം സമ്മാനിക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി ചെയർമാൻ റിച്ചാർഡ് ഹോൾഡെനും മുന്നറിയിപ്പ് നൽകി. ബെസ്റ്റ് ഓഫ് ബ്രിട്ടന് വേണ്ടി ഫോക്കൽഡാറ്റ നടത്തിയ സീറ്റ് തോറുമുള്ള അന്വേഷണത്തിലാണ് 29 ശതമാനം ജനങ്ങളും തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്.
എന്നിരുന്നാലും 32 ശതമാനം പേർ സ്റ്റാർമറിനും, 22 ശതമാനം സുനാകിനെയും അനുകൂലിക്കുന്നുണ്ട്. 238 മണ്ഡലങ്ങളിലെ വോട്ടർമാരാണ് മനസ്സ് ഉറപ്പിക്കാൻ ബാക്കിയുള്ളത്. ഇത് ടോറികൾക്കും, സുനാകിനും പ്രതീക്ഷയേകുന്നു.
© Copyright 2023. All Rights Reserved