രാജ്യാഭിമാനത്തിന് അമേരിക്കന്‍ വിലങ്ങ് ; ന്യായീകരിച്ച്‌ കേന്ദ്രം ; 15 വർഷത്തിനിടെ യു.എസ് നാടുകടത്തിയത് 15,756 ഇന്ത്യക്കാരെ; കണക്കുകൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

07/02/25

ലജ്ജിക്കൂ 
രാജ്യമേ ; ട്രംപിന്റെ കിരാത നടപടിയെ എതിർക്കാൻ ധൈര്യമില്ലാതെ മോദി

അനധികൃതമായി കുടിയേറിയ നൂറിലേറെ ഇന്ത്യക്കാരെ യു.എസ് തിരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ രാജ്യസഭയിൽ യു.എസിൽനിന്ന് തിരിച്ചയക്കുന്ന സംഭവം പുതിയതല്ലെന്നും വർഷങ്ങളായി നടന്നുവരുന്ന കാര്യമാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ .

-------------------aud--------------------------------

2009 മുതൽ രാജ്യത്തേക്ക് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണവും വിദേശകാര്യ മന്ത്രി അവതരിപ്പിച്ചു. ഇക്കാലയളവിൽ 15,756 അനധികൃത കുടിയേറ്റക്കാരെ യു.എസ് ഇന്ത്യയിലേക്ക് അയച്ചെന്നും ഏതെങ്കിലും ഒരു രാജ്യത്തു മാത്രമുള്ള പ്രശ്നമല്ല ഇതെന്നും ജയശങ്കർ പറഞ്ഞു. വിദേശകാര്യ മന്ത്രി രാജ്യസഭയിൽ നൽകിയ കണക്കുകൾ പ്രകാരം 2019ലാണ് യു.എസിൽനിന്ന് ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയച്ചത്. 2,042 പേരാണ് അക്കൊല്ലം രാജ്യത്തേക്ക് തിരിച്ചെത്തിയത്. കോവിഡ് മഹാമാരി വ്യാപകമായ 2020 ലും  കഴിഞ്ഞ വർഷംവും2016 , 2018 , 2017 എന്നീ വർഷങ്ങളിലുംഅനധികൃത കുടിയേറ്റക്കാരെ യു.എസ് ഇന്ത്യയിലേക്ക് അയച്ചിരുന്നു  .  എന്നാൽ ഇന്ത്യൻ കുടിയേറ്റക്കാരെ മനുഷ്യത്വഹീനമായി തിരിച്ചയച്ച സംഭവത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലുമായി വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ നടത്തിയ പ്രസ്‌താവന കേന്ദ്ര സർക്കാർ എത്രത്തോളം യുഎസ്‌ താൽപ്പര്യങ്ങൾക്ക്‌ കീഴ്‌പ്പെട്ടുവെന്ന്‌ വ്യക്തമാക്കുന്നതായി. വാക്ക്‌ കൊണ്ടുപോലും ട്രംപിനെ നോവിക്കരുതെന്ന ജാഗ്രതയാണ്‌ ജയ്‌ശങ്കറിന്റെ വിശദീകരണത്തില്‍‌ നിറഞ്ഞുനിന്നത്‌.കൊളംബിയ, മെക്‌സികോ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ട്രംപിന്റെ ധിക്കാര നടപടിയെ ധീരമായി ചെറുക്കുമ്പോഴാണ്‌ ഇന്ത്യ യുഎസിന്‌ മുന്നിൽ പൂർണമായും കീഴ്‌പ്പെടുന്നതെന്ന്‌ സിപിഐഎം രാജ്യസഭാ ഉപനേതാവ്‌ ജോൺ ബ്രിട്ടാസ്‌ ചൂണ്ടിക്കാട്ടി. കുടിയേറ്റക്കാരെ തിരിച്ചയക്കുമ്പോൾ പാലിക്കേണ്ട യുഎൻ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടും എന്തുകൊണ്ട്‌ പ്രതിഷേധിക്കുന്നില്ലെന്നും ബ്രിട്ടാസ്‌ ചോദിച്ചു. സമാനമായ ചോദ്യങ്ങൾ മറ്റ്‌ പ്രതിപക്ഷ എംപിമാരും ഉന്നയിച്ചു. ഭക്ഷണത്തിന്റെ സമയത്തും ശുചിമുറിയിൽ പോകേണ്ട ഘട്ടങ്ങളിലും ഇന്ത്യൻ കുടിയേറ്റക്കാരുടെ വിലങ്ങ്‌ അഴിക്കാൻ അമേരിക്ക സൗമനസ്യം കാട്ടിയെന്ന വിദേശമന്ത്രി എസ്‌ ജയ്‌ശങ്കറുടെ പാർലമെന്റിലെ അവകാശവാദവും പൊളിഞ്ഞു. നാൽപ്പത്‌ മണിക്കൂർ നീണ്ട യാത്രയിൽ ഒരു ഘട്ടത്തിൽ പോലും വിലങ്ങ്‌ അഴിച്ചില്ലെന്ന്‌ യുഎസ്‌ ക്രൂരത അനുഭവിച്ച്‌ തിരിച്ചെത്തിയ ഇന്ത്യക്കാർ മാധ്യമങ്ങളോട്‌ പറഞ്ഞു. ശുചിമുറിയിലും നിരീക്ഷണത്തിൽ നിർത്തിയെന്നും തിരിച്ചെത്തിയവർ വെളിപ്പെടുത്തി. അതേസമയം ഇന്ത്യക്കാരെ സൈനികവിമാനത്തിൽ വിലങ്ങണിയിച്ച് കയറ്റിഅയച്ച സംഭവത്തിൽ വിവാദ പ്രസ്‌താവനയുമായി ഡൽഹിയിലെ അമേരിക്കൻ എംബസി. ‘ഒഴിവാക്കേണ്ട വരത്തൻമാർക്ക്‌’ എതിരായ നിയമങ്ങൾ നടപ്പാക്കുകയെന്നത്‌ രാജ്യത്തിന്റെ നയമാണെന്ന്‌ അമേരിക്കൻ എംബസി വക്താവ്‌ പ്രതികരിച്ചു. ‘‘ദേശീയ കുടിയേറ്റ നിയമങ്ങൾ ശക്തമായി നടപ്പാക്കേണ്ടത്‌ ഞങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമുള്ള കാര്യമാണ്‌. രാജ്യത്തിനകത്തേക്ക്‌ കയറ്റാൻ പാടില്ലാത്തവരും രാജ്യത്തുനിന്നും ഒഴിവാക്കപ്പെടേണ്ടവരുമായ എല്ലാ വരത്തൻമാർക്ക്‌ എതിരെയും കുടിയേറ്റ നിയമങ്ങൾ പ്രയോഗിക്കുകയെന്നത്‌ ഞങ്ങളുടെ നയമാണ്‌’’–- എംബസി വക്താവ്‌ പറഞ്ഞു. 104 അനധികൃത  ഇന്ത്യൻ കുടിയേറ്റക്കാരുമായെത്തിയ യു.എസ് സൈനിക വിമാനം ബുധനാഴ്ചയാണ് അമൃത്‌സറിൽ എത്തിയത്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയത്തിന്റെ ഭാഗമായെത്തിയ ആദ്യ വിമാനമാണിത്. വരുംദിവസങ്ങളിൽ കൂടുതൽ പേരെ നാടുകടത്തുമെന്നും വിവരമുണ്ട്.  ഇന്ത്യക്കാരെ ടെക്‌സസിൽനിന്ന്‌ വിലങ്ങുവച്ച്‌ വിമാനത്തിൽ കയറ്റുന്നതിന്റെ ദൃശ്യം അമേരിക്കൻ ബോർഡർ പട്രോൾ മേധാവി (യുഎസ്‌ ബിപി) മൈക്കൽ ഡബ്ല്യു ബാങ്ക്‌സാണ്‌ പുറത്തുവിട്ടത്‌. ഇന്ത്യയിൽനിന്നുള്ള ‘അന്യ​ഗ്രഹജീവികളെ’നെ തിരിച്ചയച്ചു എന്ന അടിക്കുറിപ്പോടെയാണ്‌ ദൃശ്യങ്ങൾ എക്‌സിൽ പങ്കുവച്ചത്‌.
ഇന്ത്യക്കാരുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രത്തിന്റെ ആധികാരികത നിഷേധിച്ച്‌ ട്രംപ്‌ ഭരണകൂടത്തെ വെള്ളപൂശാനാണ്‌ വിദേശമന്ത്രാലയം ആദ്യം ശ്രമിച്ചത്‌. ഗ്വാട്ടിമാലയിലേയ്‌ക്ക്‌ അമേരിക്ക കടത്തിവിട്ടവരുടെ ചിത്രമാണ്‌ പ്രചരിക്കുന്നതെന്ന്‌ പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോ വിശദീകരിച്ചു. നേരിട്ട പീഡനം അമേരിക്കയിൽനിന്ന്‌ എത്തിയവർ പുറത്തുപറഞ്ഞതോടെ കേന്ദ്രം മലക്കം മറിഞ്ഞു. പുരുഷന്മാരെ മാത്രമാണ്‌ വിലങ്ങിട്ടതെന്നും സ്‌ത്രീകളെയും കുട്ടികളെയും ഒഴിവാക്കിയെന്നും ഇത്‌ അമേരിക്കയുടെ നയമാണെന്നും വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ പറഞ്ഞു. മറുപടിയിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഇറങ്ങിപോയി. ഇടതുപക്ഷ എംപിമാർ പാർലമെന്റിന്‌ മുന്നിൽ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധിച്ചു. രാവിലെ പാർലമെന്റ്‌ നടപടികൾ ആരംഭിക്കുന്നതിന്‌ മുമ്പെ പ്രതിപക്ഷ എംപിമാർ പ്രതീകാത്‌മകമായി കൈകൾ ബന്ധിച്ച്‌ പ്രതിഷേധിച്ചു. പീഡനം അനുഭവിച്ച ഇന്ത്യക്കാരെ കുറ്റപ്പെടുത്തുന്ന വിധത്തിലാണ് കേന്ദ്രസർക്കാരിന്റെ പ്രതികരണം. അമേരിക്കയിൽ സംഘടിത കുറ്റകൃത്യങ്ങൾക്ക്‌ കാരണം അനധികൃത കുടിയേറ്റമാണെന്നും വിദേശമന്ത്രാലയം പ്രതികരിച്ചു. സംഘപരിവാർ ആചാര്യൻ വി ഡി സവർക്കർ ബ്രിട്ടീഷുകാർക്ക്‌ നൽകിയ മാപ്പ്‌ അപേക്ഷയെ ഓർമിപ്പിക്കുന്ന രീതിയിലാണ്‌ മോദിസർക്കാരിന്റെ പെരുമാറ്റം. കൊളംബിയ, മെക്‌സിക്കോ തുടങ്ങിയ ചെറുരാജ്യങ്ങൾ അടക്കം, തങ്ങളുടെ പൗരൻമാരെ സ്വന്തം വിമാനങ്ങളിൽ മടക്കികൊണ്ടുവന്ന്‌ അമേരിക്കൻ അഹന്തയെ ചെറുക്കുമ്പോഴാണ്‌ ഇന്ത്യയുടെ പരമാധികാരവും അഭിമാനവും അടിയറവച്ച് മോദിസർക്കാർ മുട്ടിലിഴയുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu