പാരീസ് AI ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതം പ്രകടിപ്പിച്ച് യുഎസും യുകെയും. സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രതീക്ഷകൾക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്.
-------------------aud--------------------------------
ചൈന, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, കാനഡ എന്നിവയുൾപ്പെടെ ചൊവ്വാഴ്ച ഒപ്പിട്ട 60 പേരുടെ പിന്തുണയുള്ള രേഖയിൽ തങ്ങളുടെ പേരുകൾ ചേർക്കാത്തതിൻ്റെ വിശദീകരണം ഇരു രാജ്യങ്ങളും ഉടനെ നൽകിയിരുന്നില്ല. AI – യിൽ യുകെയുടെ ഏറ്റവും അടുത്ത പങ്കാളികളിൽ ഒന്നാണ് ഫ്രാൻസ്. എന്നാൽ ദേശീയ താത്പര്യങ്ങൾക്കനുസരിച്ചുള്ള സംരംഭങ്ങളിൽ മാത്രമേ സർക്കാർ യോജിപ്പ് പ്രകടിപ്പിക്കുകയുള്ളെന്ന് യുകെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു. എന്നാൽ സുസ്‌റ്റൈനബിലെ AI എന്ന കൂട്ടായ്മയിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും സൈബർ സുരക്ഷയെ കുറിച്ചുള്ള പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിന്റെ തീരുമാനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് എന്നാൽ യുകെ വക്താവ് പ്രതികരിച്ചില്ല.
© Copyright 2024. All Rights Reserved