യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ്
ആരോപണം അന്വേഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ. കെപിസിസിക്ക് പരാതി കിട്ടിയിട്ടുണ്ടെന്നും കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വിശ്വാസമുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു.
ഈ ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇതിന് നേതൃത്വം കൊടുക്കില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെറെ കാർ മറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപയോഗിക്കുന്നതിന് തെറ്റില്ല. മുൻ വിധിയോടെ കെ.പി.സി.സി അഭിപ്രായം പറയുന്നില്ല. ഇതെല്ലാം ആരോപണമാണ്. അന്വേഷണത്തിന് സമിതിയെ നിയോഗിക്കുമെന്നും സുധാകരൻ പറഞ്ഞു. സമിതിയുടെ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ പ്രതികരിക്കൂ..അന്വേഷിച്ച് കൃത്യമായി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
© Copyright 2023. All Rights Reserved