മോസ്കോയിലെ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ വന്ന എല്ലാ പരാതികളും റഷ്യൻ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും തുടർന്നാണ് ഇന്ത്യക്കാർക്ക് തിരികെ വരാൻ കഴിഞ്ഞതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ നേരത്തെ തിരിച്ചയക്കുന്നതിനായി മോസ്കോയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും യുക്രെയ്‌നിലെ സംഘർഷമേഖലയിൽ നിന്ന് വിട്ടുനിൽക്കാൻ തങ്ങളുടെ പൗരന്മാരോട് അഭ്യർത്ഥിച്ചുവെന്നും കഴിഞ്ഞ ആഴ്‌ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞിരുന്നു.
അതിനിടെ, റഷ്യൻ സൈന്യത്തിൻ്റെ സുരക്ഷാ സഹായികളായി നൂറോളം ഇന്ത്യക്കാരെ റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്‌തിട്ടുണ്ടെന്നും അതിൽ ചിലരെയെങ്കിലും റഷ്യൻ സൈന്യത്തിനൊപ്പം യുദ്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
© Copyright 2023. All Rights Reserved