2023-ൽ ലണ്ടൻ നഗരത്തിൽ അൾട്രാ ലോ എമിഷൻ സോൺ നടപ്പാക്കിയതിന് പിന്നാലെ ലണ്ടനിലെ വായുമലിനീകരണം 27% കുറഞ്ഞുവെന്ന് മേയറുടെ ഓഫീസിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു.
-------------------aud--------------------------------
2019-ൽ മേയർ സാദിഖ് ഖാൻ അവതരിപ്പിച്ച ULEZ, ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് ചാർജ് ചുമത്തി ട്രാഫിക് മലിനീകരണം കുറയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത നടപടികളിൽ ഒന്നായിരുന്നു. എന്നാൽ ഈ കാലയളവിൽ ഇത്തരത്തിലുള്ളൊരു മാറ്റം ജീവിത ചിലവ് പ്രതിസന്ധിയെ കൂടുതൽ വഷളാക്കുമെന്ന് വാദിച്ച വിമർശകരിൽ നിന്ന് ശക്തമായ എതിർപ്പ് നേരിട്ടിരുന്നു. എന്നിരുന്നാലും, 2023 ഓഗസ്റ്റിൽ ഈ സംരംഭം നടപ്പാക്കി. എഞ്ചിനുകളിൽ ഇന്ധനം കത്തുമ്പോൾ ഉൽപ്പാദിപ്പിക്കുന്ന വിഷവാതകം, ആസ്മയ്ക്കുള്ള സാധ്യത, കുട്ടികളിൽ ശ്വാസകോശ വികസനം വൈകുക, ശ്വാസകോശ അർബുദ സാധ്യത എന്നിവ ഉൾപ്പെടെ ഗുരുതരമായ ആരോഗ്യ അപകടങ്ങൾ സൃഷ്ടിക്കുന്നു. വായു മലിനീകരണം കുറയ്ക്കുന്നതിലും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിലും ഇത്തരത്തിൽ കർശനമായ പാരിസ്ഥിതിക നയങ്ങളുടെ ആവശ്യം എടുത്ത് കാട്ടുന്നതാണ് ഈ കണ്ടെത്തൽ.
© Copyright 2024. All Rights Reserved