ചരിത്രത്തിലാദ്യമായി മാരത്തൺ മത്സരം ഫിനിഷ് ചെയ്തവരുടെ എണ്ണം 56,000 കടന്നു. 56,640 പേരാണ് ലണ്ടൻ സിറ്റി മാരത്തൺ പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം ന്യൂയോർക് സിറ്റി മാരത്തണിലെ 55,646 ആയിരുന്നു നിലവിലെ ലോക റെക്കോഡ്. ഗ്രീൻവിച് പാർക്കിൽ നിന്ന് ആരംഭിച്ച 42.195 കിലോ മീറ്റർ ഓട്ടം തൈംസ് നദിക്കപ്പുറത്ത് ദ മാളിൽ സമാപിച്ചു.
-------------------aud--------------------------------
പുരുഷ എലീറ്റ് വിഭാഗത്തിൽ കെനിയയുടെ സെബാസ്റ്റ്യൻ സാവെയും വനിതകളിൽ ഇത്യോപ്യയുടെ ടിഗ്സ്റ്റ് അസെഫയും ജേതാക്കളായി. ലോകത്തെ ഏറ്റവും വലിയ മാരത്തണായി ലണ്ടൻ മാരത്തൺ മാറിയെന്ന് സി.ഇ.ഒ ഹഫ് ബ്രാഷർ അറിയിച്ചു.
© Copyright 2025. All Rights Reserved