ലിബിയയിലെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 5000 കടന്നു. ഡാമുകൾ തകർന്നതിനെത്തുടർന്നു പട്ടണത്തിന്റെ ഒരു പ്രദേശമാകെ തുടച്ചുനീക്കപ്പെട്ട ഡെർണയിൽ മാത്രം 5100 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഗതാഗത മാർഗങ്ങൾ അടഞ്ഞതിനെത്തുടർന്ന് ഒറ്റപ്പെട്ട പട്ടണത്തിലേക്ക് രക്ഷാപ്രവർത്തകർ എത്തിയതോടെയാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ അറിയിച്ചു. തീരദേശനഗരമായ ഡെർണയിൽ കൊടുങ്കാറ്റിൽ 7 മീറ്റർ വരെ ഉയർന്ന തിരമാലകൾ സർവതും നശിപ്പിച്ചിരുന്നു. ഡെർണയിൽ മാത്രം കുറഞ്ഞത് 30,000 പേർ ഭവനരഹിതരായിട്ടുണ്ടെന്ന് യുഎൻ മൈഗ്രേഷൻ ഏജൻസി അറിയിച്ചു.
© Copyright 2023. All Rights Reserved