പതിനഞ്ച് വർഷത്തിന് ശേഷം അധികാരത്തിൽ തിരിച്ചെത്തിയതിനു പിന്നാലെ നടന്ന ലേബർ പാർട്ടി ദേശീയ സമ്മേളനത്തിന് ലിവർപൂളിൽ സമാപനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികൾക്കൊപ്പം, നിരവധി ലോകരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും ഉൾപ്പെടെ ഇരുപതിനായിരത്തോളം പേരാണ് സെപ്റ്റംബർ 22 മുതൽ 25 വരെ നടന്ന ദേശീയ സമ്മേളനത്തിൽ പങ്കെടുത്തത്.
-------------------aud--------------------------------
പ്രധാനമന്ത്രിയും പാർട്ടി ലീഡറുമായ കീർ സ്റ്റാർമർ, ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നർ, ധനകാര്യ മന്ത്രി റേച്ചൽ റീവ്‌സ് തുടങ്ങി ഭരണത്തലത്തിലും സംഘടനാ തലത്തിലുമുള്ള വലിയൊരു നേതൃനിരതന്നെ ലിവർപൂളിനെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി.
ലേബർ ദേശീയ സമ്മേളനത്തിൽ മലയാള പെരുമ വിളിച്ചറിയിച്ചുകൊണ്ട് രാജ്യത്തെ പ്രധാന മലയാളി ലേബർ നേതാക്കൾ സമ്മേളനത്തിൽ സജീവ സാന്നിധ്യങ്ങൾ ആയിരുന്നു. ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ മലയാളി എം പി സോജൻ ജോസഫ്, ലേബർ പാർട്ടി ദേശീയ സമിതി അംഗവും മുൻ ന്യൂ ഹാം കൗൺസിലറുമായ ജോസ് അലക്‌സാണ്ടർ, ബേസിംഗ്സ്റ്റോക്ക് കൗൺസിലർ സജീഷ് ടോം, ന്യൂകാസ്റ്റിൽ കൗൺസിലർ ജൂന സത്യൻ, മുൻ ന്യൂ ഹാം കൗൺസിലർ സുഗതൻ തെക്കേപുര, മുൻ മേയറും നിലവിലെ ക്രോയ്ഡൻ കൗൺസിലറുമായ മഞ്ജു ഷാഹുൽ ഹമീദ് തുടങ്ങി യു കെ പൊതുസമൂഹത്തിൽ ശ്രദ്ധേയരായ പ്രമുഖരായ മലയാളി ലേബർ നേതാക്കളെല്ലാം സമ്മേളനത്തിൽ പങ്കെടുത്തു.
കനത്ത സുരക്ഷാ സംവിധാനങ്ങൾക്ക് നടുവിൽ നടന്ന ദേശീയ സമ്മേളനത്തിൽ പെൻഷൻകാരുടെ വിന്റർ ഫ്യൂവൽ പേയ്‌മെന്റ് റദ്ദാക്കിയ നടപടിക്കെതിരെ വോട്ട് ചെയ്തു. ലിവർപൂളിലെ കോൺഫറൻസിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇത് പാലിക്കേണ്ട ചുമതലയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതായി വരുമെന്നാണ് സ്റ്റാർമറുടെ നിലപാട്. യൂണിവേഴ്‌സൽ വിന്റർ ഫ്യൂവൽ പേയ്‌മെന്റുകൾ തിരിച്ചെത്തിക്കുന്നതിനെ അനുകൂലിച്ചുള്ള പ്രമേയത്തിനാണ് കോൺഫറൻസ് അനുകൂലമായി വോട്ട് ചെയ്തത്.
© Copyright 2024. All Rights Reserved