ബ്രിട്ടീഷ് മണ്ണിൽ ഒരു ഭീകരാക്രമണത്തിലുള്ള സാധ്യത അതിവേഗം വർദ്ധിക്കുന്നതായി മുന്നറിയിപ്പ്. ഗാസയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടനിൽ തീവ്രവാദ ഭീഷണി വർദ്ധിക്കുന്നതെന്ന് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ എംപിമാർക്ക് മുന്നറിയിപ്പ് നൽകി.
തീവ്രവാദികൾ നടത്തുന്ന ആശയവിനിമയങ്ങൾ പിടിച്ചെടുത്ത ചാരൻമാരാണ് ഈ ആശങ്കാജനകമാണ് മുന്നറിയിപ്പ് നൽകുന്നത്. അമേരിക്കയിൽ സെപ്റ്റംബർ 11ന് നടന്ന ക്രൂരതകൾക്ക് ശേഷം ഭീകരർ തമ്മിലുള്ള ആശയവിനിമയങ്ങൾ വൻതോതിൽ ഉയർന്നതായി മുന്നറിയിപ്പിൽ പറയുന്നു. സംഘടിതമായ ഭീകരാക്രമണത്തിനോ, പുറമെ നിന്നുള്ളവർ ഒറ്റയ്ക്ക് നടത്തുന്ന അക്രമണത്തിനോ സാധ്യത നിലനിൽക്കുന്നതായി ആഭ്യന്തര വൃത്തങ്ങൾ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യം റിക്രൂട്ട്‌മെന്റ് പരസ്യമായാണ് ആഗോള ഭീകര ഗ്രൂപ്പുകൾ ഉപയോഗിക്കുന്നതെന്ന് രാഷ്ട്രീയ നേതാക്കളെ അറിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അടുത്ത ഞായറാഴ്ച മുസ്ലീം വിശുദ്ധ മാസമായ റമദാന് തുടക്കം കുറിയ്ക്കുന്നതോടെ തീവ്രവാദ പ്രവർത്തനങ്ങൾ ഊർജ്ജിതമാകുമെന്നാണ് ആശങ്ക.
2021-ൽ ഇരട്ട ടവറുകൾ ഭീകരർ വിമാനം ഇടിച്ചുകയറ്റി തകർത്ത ഘട്ടത്തിൽ വൻതോതിൽ വിദ്വേഷം വർദ്ധിച്ചിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ നൽകിയ വിവരങ്ങളിൽ നിന്നും ഒരു രാഷ്ട്രീയ നേതാവ് വെളിപ്പെടുത്തി. ഇതിന് സമാനമായി വർദ്ധിച്ച തോതിൽ ഇപ്പോൾ വിദ്വേഷം ഒഴുകുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഋഷി സുനാക് തീവ്രവാദത്തിന് എതിരായി നിലകൊള്ളാൻ ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തെ ഈ തീവ്രവാദവിഷം കീറിമുറിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം റോക്ക്ഡെയ്ൽ ഉപതെരഞ്ഞെടുപ്പിൽ ജോർജ്ജ് ഗാലോവിന്റെ വിജയത്തിനെ തുടർന്നായിരുന്നു ഋഷി മാധ്യമ സമ്മേളനം വിളിച്ചു ചേർത്തത്. ഇസ്ലാമിക തീവ്രവാദികളും തീവ്ര വലതുപക്ഷക്കാരും വിഷം വമിപ്പിക്കുകയാണെന്നും അദ്ദേഹം മാധ്യമ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഒരു ജനത എന്ന നിലയിൽ ബ്രിട്ടീഷുകാരുടെ ആത്മവിശ്വാസംനശിപ്പിക്കുന്നതിനാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്ലാമിക തീവ്രവാദത്തെ ഒതുക്കുവാൻ പോലീസും രഹസ്യാന്വേഷണ വിഭാഗവും കഠിന യത്നത്തിലാണെന്ന് മുൻ ആഭ്യന്തര മന്ത്രി റോബർട്ട് ജെന്റിക്കും പറഞ്ഞിരുന്നു.
ഉടനടിയുള്ള ആക്രമണത്തിന് പുറമെ തലമുറകളെ മൗലികവാദികളാക്കുന്ന ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയും ഉണ്ടെന്ന് ചില വിദഗ്ധർ പറയുന്നു. ഹമാസ് ഭീകരർ ഇസ്രയേലിനെ ആക്രമിച്ചതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ യുവ ബ്രിട്ടീഷ് മുസ്ലീങ്ങളെ തീവ്രവാദത്തോട് അടുപ്പിക്കാൻ ഇടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
© Copyright 2023. All Rights Reserved