ലോകത്ത് വിലയേറിയ ലോഹങ്ങളിൽ മുൻപന്തിയിൽ പലേഡിയം.

21/12/23

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദാർത്ഥമാണ് ലോഹങ്ങൾ. ഭൂമിയുടെ പിണ്ഡത്തിൻറെ ഏകദേശം 25 ശതമാനവും ലോഹങ്ങളാണ്. സ്വർണ്ണം, വെള്ളി, യുറേനിയം എന്നിവയാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങൾ. എന്നാൽ ഏറ്റവും ഡിമാൻഡുള്ള ലോഹങ്ങളിൽ ഒന്നാണ് പലേഡിയം.
വാഹനങ്ങളിൽ നിന്നുള്ള ദോഷകരമായ പുക കുറയ്ക്കാൻ പലേഡിയം സഹായിക്കുന്നതിനാൽ കാർ കമ്പനികൾ പലപ്പോഴും ഈ ലോഹത്തെ ആശ്രയിക്കാറുണ്ട്. ഏറെ ഉപയോഗങ്ങളുള്ള ഈ ലോഹത്തിൻറെ ലഭ്യത കുറവായതിനാൽ ലോഹങ്ങൾക്കിടയിൽ വി.ഐ.പിയാണ് പലേഡിയം.

ദക്ഷിണാഫ്രിക്കയിൽ പ്ലാറ്റിനത്തിൻ്റെ ഉപഉൽപ്പന്നമായും റഷ്യയിൽ ഇത് നിക്കലിൻ്റെ ഉപഉൽപ്പന്നമായും വേർതിരിച്ചെടുക്കുന്നു. ഈ രണ്ടിടങ്ങളിലുമാണ് ഇവ വലിയതോതിൽ കാണപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പലേഡിയത്തിൻ്റെ വില ഇരട്ടിയായെന്ന് വിദഗ്‌ധർ വ്യക്തമാക്കി. ഇന്ത്യയിൽ 10 ഗ്രാം പലേഡിയത്തിന് 29,000 രൂപ വരെയാണ് വില. 2000 മുതൽ ഇതിൻ്റെ വിലയിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. വാഹന നിർമാണ കമ്പനികൾക്ക് അത്യാവശ്യമായ ലോഹമായതിനാൽ വരും ദിവസങ്ങളിൽ ഇതിൻ്റെ വില വർധിച്ചേക്കാം. എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ വരവ് ഒരു പക്ഷേ പലേഡിയത്തിൻ്റെ വിലയിൽ ഇടിവ് വരുത്താൻ സാധ്യതയുണ്ട്. ആഭരണ നിർമാണത്തിൽ ലയിച്ചുചേരാത്ത ഹൈഡ്രോ കാർബണുകളുടെ ഹൈഡ്രജനേഷനായി ഉപയോഗിക്കുന്നത് പലേഡിയമാണ്. എന്നാൽ കാർ  exhaust  സിസ്റ്റങ്ങളിലെ ത്രീ-വേ കാറ്റലറ്റിക് കൺവെർട്ടറുകൾ നിർമിക്കാനാണ് പലേഡിയം പ്രധാനമായും ഉപയോഗിക്കുന്നത്. റോഡിയവും ഈ ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ടെങ്കിലും അത് ഒരു അത്യഅപൂർവ ലോഹമാണ്. അതുകൊണ്ട് തന്നെ പലേഡിയത്തേക്കാൾ വില കൂടുതലാണ് റോഡിയത്തിന്. ഇതും പലേഡിയത്തിന്റെ ആവശ്യകത വർധിപ്പിക്കുന്നതിനുള്ള ഒരു കാരണമാണ്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu