വടകര മുക്കാളിയിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ. നിർമാണം നടക്കുന്ന ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകർന്നത്. ഇതേതുടർന്ന് ഗതാഗതം വഴി തിരിച്ചുവിട്ടു.
ഇന്ന് രാവിലെയാണ് സംരക്ഷണഭിത്തി തകർന്നത്. സംരക്ഷണഭിത്തി പൂർണമായും തകർന്ന് റോഡിൽ പതിച്ചു. തലനാരിഴയ്ക്കാണ് വാഹനങ്ങൾ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്. മണ്ണ് നീക്കാതെ ഗതാഗം നടത്താൻ കഴിയാത്ത സാഹചര്യമാണ്. അതുകൊണ്ട് ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
-------------------aud--------------------------------
കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്നും, കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൈനാട്ടിയിൽ നിന്നും വഴി തിരിച്ച് വിട്ടിരിക്കുകയാണ്. ഫയർഫോഴ്‌സും പൊലീസും ഉൾപ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇവിടെ സമാനമായ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അതിനുപിന്നാലെയാണ് ദേശീയപാത അതോറിറ്റി സംരക്ഷണ ഭിത്തി കെട്ടിയത്. ആ ഭിത്തിയാണ് മഴയിൽ പൂർണമായും തകർന്നത്.
© Copyright 2024. All Rights Reserved