വത്തിക്കാനിൽ നടന്ന കോൺക്ലേവിൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തത് ഇങ്ങനെ

09/05/25

. രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കർദിനാൾമാരുടെ സമൂഹബലി
വോട്ടവകാശമുള്ള 133 കർദിനാൾമാർ വൈകിട്ട് വത്തിക്കാൻ സെന്റ് പോൾസ് ചാപ്പലിൽ നിന്ന് പ്രദക്ഷിണമായി സിസ്റ്റീൻ ചാപ്പലിലേക്ക്.
. സിസ്റ്റീൻ പാപ്പലിലെ മൈക്കലാഞ്ചലോയുടെ വിഖ്യാതമായ അന്ത്യവിധി ചിത്രത്തിനു താഴെയാണു മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ കോൺക്ലേവ് ചേർന്നത്.
. ചാപ്പൽ കവാടം അടച്ചു. പുറം ലോകവുമായി ബന്ധപ്പെടില്ലെന്നും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കർദിനാൾമാർ പ്രതിജ‌്‌ഞയെടുത്തു.
. തുടർന്ന് വോട്ടെടുപ്പ്. പാപ്പയാകേണ്ടയാളുടെ പേര് സമചതുരത്തിലുള്ള പേപ്പറിൽ ലത്തീൻ ഭാഷയിൽ കർദിനാൾമാർ എഴുതി. 2 തവണ മടക്കി അൽത്താരയിലേക്ക് കൊണ്ടുവന്ന ബാലറ്റ് ഒരു പാത്രത്തിൽ വച്ചു. ശേഷം പ്രാർഥന ചൊല്ലി ബാലറ്റുപെട്ടിയിൽ നിക്ഷേപിച്ചു.
. വോട്ടെണ്ണലിനായി തിരഞ്ഞെടുത്ത 3 കർദിനാൾമാർ വോട്ടുപെട്ടി കുലുക്കി ബാലറ്റുകൾ ഒന്നിച്ചാക്കി.
. ബാലറ്റ് തുറന്ന് അതിലെ പേര് ഉറക്കെ വിളിച്ചുപറഞ്ഞ് എണ്ണി.
. മൂന്നിൽ രണ്ടു ഭൂരിപക്ഷമായതോടെ വോട്ടെണ്ണൽ അവസാനിച്ചു.
. ബാലറ്റുകൾ ഒന്നിച്ചുകൂട്ടി തുന്നിക്കെട്ടി ഇതു കത്തിക്കാനായി മാറ്റി
. സിസ്റ്റ‌ീൻ ചാപ്പലിനു മുകളിലെ ചിമ്മിനിക്കുഴലിൽ വെളുത്ത പുക ഉയർന്നു. പുതിയ പാപ്പ തിരഞ്ഞെടുക്കപ്പെട്ടു എന്ന സന്ദേശം.
. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ സംഘത്തിലെ മുതിർന്ന കർദിനാൾ തിരഞ്ഞെടുക്കപ്പെട്ടയാളോട്, മാർപാപ്പയാകാൻ സമ്മതമാണോ എന്നും ഏതു പേരിലാണ് അറിയപ്പെടാൻ ആഗ്രഹിക്കുന്നത് എന്നും ചോദിച്ചു. സമ്മതമാണെന്നറിച്ച നിമിഷത്തിൽ അദ്ദേഹം പാപ്പയായി.
. സിസ്റ്റീൻ ചാപ്പലിനു വശത്തുളള കണ്ണൂരിൻ്റെ മുറിയിലേക്കു പുതിയ പാപ്പ പോയി വലിയ ചുമതലയുടെ ഭാരത്താൽ പാപ്പമാർ കരയുന്നതിനാലാണ് ഈ പേര്. പ്രാർഥനയ്ക്കു ശേഷം പുതിയ
. നമുക്കു പുതിയ പാപ്പയെ ലഭിച്ചുവെന്നു കർദിനാൾമാരുടെ ഡീൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിൽനിന്ന് വിശ്വാസികളെ അറിയിച്ചു
. പുതിയ സ്‌ഥാനവസ്ത്രങ്ങളുമായി (പാലിയം) പുതിയ പാപ്പ വിശ്വസികൾക്ക് ആദ്യ ദർശനം നൽകി. അവരോടു സംസാരിച്ചു.
. പുതിയ പാപ്പയിൽനിന്നു കണ്ണെടുക്കാതെ ജനം ആഹ്ലാദാരവം മുഴക്കി: 'വിവ ഇൽ പാപ്പാ

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu