വൈത്തിരി സ്കൂൾ പ്രിൻസിപ്പൽ മാരക ലഹരിമരുന്നുമായി പിടിയിൽ. പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജയരാജിനെയാണ് വൈത്തിരി പൊലീസ് അറസ്‌റ്റ് ചെയ്തത്. 0.26 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. വാഹനവും പൊലീസ് കസ്‌റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്‌ഥാനത്തിൽ താമരശ്ശേരിയിൽ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്‌റ്റേഷൻ ജംക്‌ഷനിൽ വച്ച് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. ഷർട്ടിന്റെ പോക്കറ്റിൽ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളിൽ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്ന് ജയരാജ് പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.
© Copyright 2023. All Rights Reserved