പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം. പിവി അന്‍വര്‍ എംഎല്‍എയുടെ അഴിമതിയാരോപണത്തിന് പിന്നാലെയായിരുന്നു അംന്വേഷണം. 150 കോടിയുടെ അഴിമതി ആരോപണമാണ് പിവി അന്‍വര്‍ ആരോപിച്ചത്. വിഡി സതീശനെതിരെ പരാതി നല്‍കിയത് കേരള കോണ്‍ഗ്രസ് എം നേതാവ് എഎച്ച് ഹഫീസാണ്.
150 കോടി കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ സതീശന്‍ കൈപ്പറ്റിയെന്നായിരുന്നു പിവി അന്‍വര്‍ നിയമസഭയില്‍ ആരോപിച്ചത്. കേരളത്തിന് പുറത്തുള്ള ബിസിനസുകാരില്‍ നിന്ന് സതീശന് 150 കോടി രൂപ ലഭിച്ചു. 50 കോടി രൂപ വീതം മൂന്ന് ഘട്ടങ്ങളിലായി ചാവക്കാട് എത്തിയെന്നും അവിടെ നിന്ന് ശീതീകരിച്ച മത്സ്യ വ്യാപാര ലോറികളിലും ആംബുലന്‍സുകളിലുമായി കൈമാറിയെന്നുമായിരുന്നു ആരോപണം. അന്വേഷണ ചുമതല വിജിലന്‍സ് ഡിവൈഎസ്പി വിനോദ് കുമാറിനാണ്. കെ റെയിലിനെ എതിര്‍ത്തത് കര്‍ണാടകയിലെ ഐടി ലോബിക്ക് വേണ്ടിയാണ്. കെസി വേണുഗോപാലുമായി ഇവര്‍ ഗൂഢാലോചന നടത്തി. വിഡി സതീശന് ലഭിച്ച ഓഫർ മുഖ്യമന്ത്രി സ്ഥാനമാണെന്നും പിവി അന്‍വര്‍ സഭയില്‍ പറഞ്ഞിരുന്നു.
© Copyright 2025. All Rights Reserved