ലേബർ ഗവൺമെന്റിനെതിരെ പ്രഹരവുമായി യൂണിയനുകൾ. ലക്ഷക്കണക്കിന് പെൻഷൻകാരുടെ വിന്റർ ഫ്യൂവൽ പേയ്‌മെന്റ് റദ്ദാക്കിയ നടപടിക്ക് എതിരെ ലേബർ കോൺഫറൻസിൽ ശക്തി തെളിയിക്കാൻ ശ്രമിച്ച് യൂണിയനുകളും, ഗവൺമെന്റും ഇരുപക്ഷത്തായി നിലയുറപ്പിക്കുകയാണ് ഉണ്ടായത്. പെൻഷൻകാരുടെ വിന്റർ ഫ്യൂവൽ പേയ്‌മെന്റ് റദ്ദാക്കിയ നടപടിക്കെതിരെ വോട്ട് ചെയ്യുകയായിരുന്നു ലേബർ കോൺഫറൻസ്.
-------------------aud--------------------------------
ലിവർപൂളിലെ കോൺഫറൻസിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇത് പാലിക്കേണ്ട ചുമതലയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതായി വരുമെന്നാണ് സ്റ്റാർമറുടെ നിലപാട്.
യൂണിവേഴ്‌സൽ വിന്റർ ഫ്യൂവൽ പേയ്‌മെന്റുകൾ തിരിച്ചെത്തിക്കുന്നതിനെ അനുകൂലിച്ചുള്ള പ്രമേയത്തിനാണ് കോൺഫറൻസ് അനുകൂലമായി വോട്ട് ചെയ്തത്. ഇത് ട്രേഡ് യൂണിയൻ നേതാക്കൾ സ്റ്റാർമർക്ക് നൽകിയ ആഘാതമായി മാറി. എന്നാൽ വിമതശബ്ദം അവഗണിക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.
കോൺഫറൻസിൽ തോൽവി നേരിട്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പാർട്ടി മേധാവികളും, ക്യാബിനറ്റ് മന്ത്രിമാരും ആവർത്തിച്ചു. കഴിഞ്ഞ ഗവൺമെന്റ് വരുത്തിവെച്ച 22 ബില്ല്യൺ പൗണ്ടിന്റെ വിടവ് നികത്താൻ ബുദ്ധിമുട്ടിപ്പിക്കുന്ന തീരുമാനങ്ങൾ വേണ്ടിവരുമെന്നാണ് കീർ സ്റ്റാർമർ ഉന്നയിക്കുന്ന ന്യായീകരണം.
© Copyright 2024. All Rights Reserved