വിസാ ലംഘനം നടത്തിയ ഇൻഡിഗോ വിമാന കമ്പനിക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഒരു ലക്ഷം രൂപ പിഴ ചുമത്തി. പിഴ ചുമത്തുന്നത് സംബന്ധിച്ച വിവരം ജൂൺ 11 നാണ് വിമാനക്കമ്പനിക്ക് ലഭിച്ചത്. എന്നാൽ, വിസാ ലംഘനത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
-----------------------------
പിഴ ചുമത്തിയ നടപടി പുനഃപരിശോധിക്കുന്നതിൻ്റെ സാധ്യതകൾ ആരായുകയാണ് ഇൻഡിഗോ.
അതേസമയം, പിഴ ചുമത്തിയ സംഭവത്തിൽ വിശദീകരണവുമായി ഇൻഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റഗ്ലോബ് ഏവിയേഷൻ രംഗത്തെത്തി. പിഴ ചുമത്തിയ നടപടി കമ്പനിയുടെ സാമ്പത്തിക, മറ്റിതര പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
© Copyright 2024. All Rights Reserved